പനാജി: ഐ.എസ്.എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സര ശേഷം എ.ടി.കെ മോഹന്‍ബഗാന്‍ താരവും ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഡിഫെന്ററുമായ സന്ദേശ് ജിംഖാന്റെ പരാമര്‍ശം വിവാദത്തില്‍.
കളി കഴിഞ്ഞു ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിപ്പോകുന്ന വേളയിലായിരുന്നു ജിംഖാന്റെ വിവാദ പരാമര്‍ശം. ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം(പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിംഖാന്‍ പറഞ്ഞത്. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജിംഖാന് നേരിടേണ്ടിവന്നത്. സെക്‌സിസ്റ്റ് പരാമര്‍ശമാണ് ജിംഖാന്‍ നടത്തിയതെന്നാണ് വിമര്‍ശനം.
എന്നാല്‍ തന്റെ പാരമര്‍ശങ്ങക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഖേദപ്രകടനവുമായി ജിംഖാന്‍ രംഗത്തെത്തി. അരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല എന്നും കളി സമനിലയിലായതിന്റെ വേദന മൂലമാണ് അതുപറയേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് കരുതിയല്ല അങ്ങനെ പറഞ്ഞത്. കളിക്ക് ശേഷം സഹതാരങ്ങളോട് പറഞ്ഞതാണത്.
കളി ജയിക്കാന്‍ കഴിയാത്ത നിരാശയില്‍ നിന്നുണ്ടായ വാക്കുകളാണത്. ഒരു പോയിന്റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു. ആ സമയത്തെ ചൂടില്‍ ഒരുപാട് കാര്യങ്ങള്‍ പറയും. സാഹചര്യങ്ങളില്‍നിന്ന് അതിനെ അടര്‍ത്തിയെടുക്കുന്നത് എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ്,’ ജിംഖാന്‍ ട്വീറ്റ് ചെയ്തു.
This is truly Unprofessional. @KeralaBlasters should bring back the no 21 Jersey. he is not worth it. and we didn’t expect this from the top club of India. posting this video in their social media accounts. #ISL #IndianFootball #KBFCATKMB #Shame #kbfc #atkmb #manjappada pic.twitter.com/vqtltFgonY
— Nothing But Football (@nthgbutfootball) February 20, 2022