'അപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക'; വേദനയായി കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ
Kerala News
'അപ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിക്കുക'; വേദനയായി കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ അവസാന വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th April 2021, 9:04 pm

കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതി അവസാനമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. പതിന്നാല് സെക്കന്റ് മാത്രമുള്ള വീഡിയോയില്‍ ‘പ്രാര്‍ത്ഥിക്കുക’ എന്ന് മാത്രമാണ് അശ്വതി പറയുന്നത്.

കഴിഞ്ഞദിവസമാണ് വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി കൊവിഡ് ബാധിച്ച് മരിച്ചത്. 25 വയസ്സായിരുന്നു. രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.

ആരോഗ്യനില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം അശ്വതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. കൊവിഡിനെതിരയുള്ള പോരാട്ടത്തില്‍ നമുക്ക് ഒരു സഹോദരിയെ നഷ്ടമായിരിക്കുന്നുവെന്നാണ്, അശ്വതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ എഴുതിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Aswathy’s Video Shares In Social Media