Advertisement
Daily News
യു.ജി.സിയുടെ രാഷ്ട്രീയ അജണ്ട: ചോദ്യം ചെയ്യുന്ന ഗവേഷകരുടെ നാവരിയുക; വിധേയരാക്കുക...
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 30, 01:03 pm
Friday, 30th October 2015, 6:33 pm

വിദ്യാര്‍ത്ഥി സമൂഹം തങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നവയാണെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒട്ടും വിശ്രമമില്ലാതെ ഇതിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി വളരെ തന്ത്രപരമായ നീക്കമാണ് യു.ജി.സി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളെ നേരിട്ട് കരാര്‍ അദ്ധ്യാപകരാക്കുക എന്നതാണത്. ഈ കരാര്‍ അദ്ധ്യാപകര്‍ ഗവേഷകര്‍ കൂടിയാണെങ്കിലും അവരുടെ പ്രഥമ പരിഗണനാ വിഷയം ഗവേഷണമെന്നതില്‍ നിന്നു തെന്നിമാറി അദ്ധ്യാപനമാകുന്നു. സ്വാഭാവികമായി അദ്ധ്യാപനത്തിന്റെ എല്ലാ നൂലാമാലകളിലുമായി അവര്‍ കുരുങ്ങുന്നു.


aswa


quote-mark

കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ, വിശിഷ്യ ഗവേഷണ വിദ്യാര്‍ത്ഥികളെ തളര്‍ത്തുക രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത് എന്നാണ് യു.ജി.സിയുടെ നീക്കം വ്യക്തമാക്കുന്നത്.


aswathio-senan|ഒപ്പിനിയന്‍ : അശ്വതി സേനന്‍|

blank

നെറ്റ് യോഗ്യതയില്ലാത്ത MPhil PhD വിദ്യാര്‍ത്ഥികള്‍ക്കായുള്ള നോണ്‍ നെറ്റ് (NonNet) ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയ യു.ജി.സി നീക്കത്തിനെതിരെ ഡല്‍ഹിയിലെ യു.ജി.സി ആസ്ഥാനത്തിനു മുന്നില്‍ ഡല്‍ഹിയിലെ വിവിധ വിദ്യാര്‍ത്ഥിസംഘടനകളുടെ നേതൃത്വത്തില്‍ #occupyUGC എന്ന പേരില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പത്താം ദിവസമാണ് ഇന്ന്.

കേന്ദ്രസര്‍ക്കാരിന്റെ കാവിവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന വിദ്യാര്‍ത്ഥിസമൂഹത്തെ, വിശിഷ്യ ഗവേഷണ വിദ്യാര്‍ത്ഥികളെ തളര്‍ത്തുക രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത് എന്നാണ് യു.ജി.സിയുടെ നീക്കം വ്യക്തമാക്കുന്നത്.

ധനസഹായം നേടിയെടുക്കുക എന്ന ഡിമാന്റിനേക്കാളപ്പുറമാണ് കാര്യങ്ങള്‍ എന്ന് വിദ്യാര്‍ത്ഥികളുടെ പ്രതികരണത്തില്‍ നിന്നും അതുപോലെ അവരെ തല്ലിയോടിക്കാനും കസ്റ്റഡിയില്‍ രാത്രി 11 മണിവരെ വെക്കാനും ശ്രമിച്ചതില്‍ നിന്നുമൊക്കെ വ്യക്തമാകുന്നത്. പോലീസിന്റെ കയ്യില്‍ ലാത്തി ഇല്ലെന്നും വിദ്യാര്‍ഥികളെ തല്ലിയിട്ടിലെന്നുമാണ് ഡല്‍ഹിയിലെ  ഡി.സി.പിയായ പരമാദിത്യ അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹം  പറഞ്ഞത് പച്ചക്കള്ളമാണെന്ന് തല്ലുകൊണ്ടവരില്‍ ഒരാളായ അഖില്‍ കുമാര്‍ പുറത്തുവിട്ട വീഡിയോയില്‍ നിന്ന് വ്യക്തമാണ്.

പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിതരായ ശേഷം #occupyUGC സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ തിരിച്ച് യൂ.ജി.സിയിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളുമടങ്ങുന്ന അനേകമാളുകള്‍ ഐക്യദാര്‍ഢ്യം നല്‍കുകയും അര്‍ദ്ധരാത്രിയും അവര്‍ക്കൊപ്പം അണിനിരന്നതും സമരത്തിന്റെ പ്രാധാന്യത്തെയും ജനപിന്തുണയും വ്യക്തമാക്കുന്നുണ്ട്. ഇനി എന്തിന് ഇത്തരമൊരു സമരം നടന്നു എന്നതിലേയ്ക്ക് നമുക്ക് ഒന്ന് കണ്ണോടിക്കാം.


നെറ്റോ ജെ.ആര്‍.എഫോ നേടാതെ ഗവേഷണത്തിനെത്തുന്ന എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് യു.ജി.സി നല്‍കുന്ന ഫെലോഷിപ്പാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഗവേഷക സമൂഹത്തിനുണ്ടായേക്കാവുന്ന ഏറ്റവും വലിയ ഭീഷണിയായിരുന്നു ഇത്. ഗവേഷണത്തെ തികച്ചും പ്രൊഫഷണലൈസ് ചെയ്യുകയും അതുവഴി അത് ഒരു അധ്യാപക വൃത്തിക്കുള്ള വെറുമൊരു അധികയോഗ്യതമാത്രമായി ചുരുക്കുകയുമാണ് ഈ ഒരു നീക്കം വഴി നടക്കുന്നത്.


occuppy

നെറ്റ് യോഗ്യതയില്ലാത്ത വിദ്യാര്‍ത്ഥികളുടെ ഫെല്ലോഷിപ്പ് തുക വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി യു.ജി.സി ഓഫീസില്‍ നടന്ന കമ്മിറ്റിയില്‍ വെച്ച് പ്രസ്തുത സ്‌കോളര്‍ഷിപ്പ് എടുത്തുകളഞ്ഞതാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതിന് കാരണം. ഒക്ടോബര്‍ 21 ന് ആരംഭിച്ച്  രാത്രിയുടനീളം നീണ്ടുനിന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവില്‍ മാനവവിഭവശേഷി മന്ത്രിയുടെ ട്വീറ്റ് വരികയുണ്ടായി. “ഫെല്ലോഷിപ്പ്” തുടരും എന്നായിരുന്നു ട്വീറ്റിലുണ്ടായിരുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക സര്‍ക്കുലര്‍ പുറത്തുവന്നിട്ടില്ല എന്ന് മാത്രമല്ല പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിന്റെ ലഭ്യത എങ്ങനെയായിരിക്കുമെന്ന വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.

നെറ്റോ ജെ.ആര്‍.എഫോ നേടാതെ ഗവേഷണത്തിനെത്തുന്ന എം.ഫില്‍, പി.എച്ച്.ഡി വിദ്യാര്‍ത്ഥികള്‍ക്ക് യു.ജി.സി നല്‍കുന്ന ഫെലോഷിപ്പാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരുന്നത്. ഗവേഷക സമൂഹത്തിനുണ്ടായേക്കാവുന്ന ഏറ്റവും വലിയ ഭീഷണിയായിരുന്നു ഇത്. ഗവേഷണത്തെ തികച്ചും പ്രൊഫഷണലൈസ് ചെയ്യുകയും അതുവഴി അത് ഒരു അധ്യാപക വൃത്തിക്കുള്ള വെറുമൊരു അധികയോഗ്യതമാത്രമായി ചുരുക്കുകയുമാണ് ഈ ഒരു നീക്കം വഴി നടക്കുന്നത്.

ഇന്ത്യയില്‍ അദ്ധ്യാപക യോഗ്യതയുള്ള വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കാന്‍ വേണ്ടി വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു.ജി.സി) നടത്തുന്ന ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയാണ് നെറ്റ്. ഈ പരീക്ഷയില്‍ വിജയിക്കുന്നവരില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍ പ്രവേശന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും ഓരോരോ ഡിപ്പാര്‍ട്ടുമെന്റുകളും തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റുകളിലെക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകര്‍ വീണ്ടുമെന്തിനാണ് തങ്ങളുടെ ഗവേഷകവിദ്യാര്‍ത്ഥിക്ക് കഴിവുകള്‍ തെളിയിക്കേണ്ടിവരുന്നത്? അത്തരത്തിലുള്ള ഒരു ഗവേഷകയ്ക്ക് വീണ്ടും പരീക്ഷകളില്‍ പങ്കെടുക്കേണ്ടിവരുമ്പോള്‍ നെറ്റ് എന്നത് കേവലം ഒരു ഓര്‍മപരിശോധനാ ടെസ്റ്റ് എന്ന പ്രഹസനമായിത്തീരുകയല്ലേ ചെയ്യുന്നത്?


അവര്‍ അധ്യാപനം നടത്തേണ്ട കാര്യമില്ല. അദ്ധ്യായന വര്‍ഷം പഠിക്കുകയോ വായിക്കുകയോ, ചര്‍ച്ചകളിലേര്‍പ്പെടുകയോ നാടകങ്ങള്‍ നടത്തുകയോ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, ഏറ്റവും അടിത്തട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ, ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ ലൈബ്രറിയില്‍ പോകുന്നുണ്ട്, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുമുണ്ട്. ചുരുക്കത്തില്‍ അവര്‍ ഒരു മുഴുവന്‍സമയ ഗവേഷകവിദ്യാര്‍ത്ഥിയായിത്തീരുന്നു, ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നു.


occupy-1നെറ്റ് നേടിയവര്‍ പി.എച്.ഡി പ്രോഗ്രാമിന്റെ കാലത്ത് പഠിപ്പിക്കുകയോ പഠിപ്പിക്കാതിരിക്കുകയോ ചെയ്യട്ടെ. രാജ്യത്തെ മൊത്തം ഗവേഷകരും അദ്ധ്യാപകരാകണമെന്നായിരിക്കാം യു.ജി.സി ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

ഇവിടുത്തെ വിദ്യാഭ്യാസസംവിധാനം തല തിരിഞ്ഞുപോകുകയും കേവലം പ്രഫഷണലുകളെ വാര്‍ത്തെടുക്കാനും മാത്രമാകുമ്പോള്‍ ഗവേഷകരെ മാത്രം എന്തിന് അതില്‍ നിന്നും ഒഴിവാക്കണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ഒരു ലക്ഷ്യത്തോടെയാണ് ദല്‍ഹി സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പിന്തുടരുന്ന ഒരു സംവിധാനത്തെ രാജ്യമാകമാനമുള്ള ഒരു സംവിധാനമായി വ്യാപിക്കുന്നത്.

ദല്‍ഹിയിലെ ഗവേഷകരെ മൂന്നായി തിരിക്കാവുന്നതാണ്. ആദ്യവിഭാഗക്കാര്‍ കേവലം ഗവേഷകര്‍ മാത്രമല്ല, മറിച്ച് ദല്‍ഹി സര്‍വ്വകലാശാലയുടെ വിവിധ കോളേജുകളില്‍ അഡ്‌ഹോക്ക് അല്ലെങ്കില്‍ ഗസ്റ്റ് ടീച്ചിങ് ഫാക്കല്‍റ്റികളായി പ്രവര്‍ത്തിക്കുന്നവരാണ്. അദ്ധ്യാപനമാണ് അവരുടെ പ്രഥമ കര്‍ത്തവ്യം. വകുപ്പ്‌മേധാവിമാര്‍, ബിരുദ്ധ വിദ്യാര്‍ത്ഥികള്‍, മറ്റ് നല്ലതും ചീത്തയുമായ അല്ലെങ്കില്‍ സമഗ്രമോ അതല്ലാത്തതോ ആയ അദ്ധ്യയനപ്രശ്‌നങ്ങളിലാണ് അവര്‍ പ്രധാനമായും ചുറ്റിത്തിരികയുന്നത്. അവരുടെ അദ്ധ്യാപനവും മറ്റ് ഭരണനിര്‍വ്വഹണ ജോലികളും ധാരാളം സമയം ആവശ്യപ്പെടുന്നതുകൊണ്ട് തന്നെ സമയത്തിന് പി.എച്ച്.ഡി വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനോ പ്രബന്ധം സമര്‍പ്പിക്കുന്നതിന് പോലുമോ ഇവര്‍ക്ക് സാധിക്കാതെ വരുന്നു.

രണ്ടാമത്തെ വിഭാഗം അദ്ധ്യാപകരല്ല, എന്നാല്‍ അവരെ പോലെ നിര്‍ഭാഗ്യരാണ്. നെറ്റ് എന്ന കടമ്പ കടക്കാനാവാത്തവരാണിവര്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് അദ്ധ്യാപനത്തിനുള്ള യോഗ്യതയില്ല. സ്വാഭാവികമായി മാസം 5000 (അതില്‍ കൂടുതലോ) ഇവര്‍ക്ക് മാസം ലഭിക്കുന്നില്ല. മൂന്നാമത്തെ വിഭാഗമാണ് സര്‍വ്വകലാശാലയ്ക്കും യു.ജി.സിക്കും ഭീഷണിയായിരിക്കുന്നത്.


ജെ.എന്‍.യു, ഹൈദരാബാദ് പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളില്‍ ദൈനംദിന വൃത്തികളുടെ ഒരു സുപ്രധാനഭാഗം, കാന്‍ീനിലോ കോഫീഷോപ്പിലോ ഹോട്ടലുകളിലോ വൃക്ഷച്ചുവടുകളിലോ  സുഹൃത്തുക്കള്‍ക്കൊപ്പം ചായനുണഞ്ഞ് ബൗദ്ധികവും കാലികവുമായ ചര്‍ച്ചകളിലേര്‍പ്പെടുക എന്നതാണ്. രാഷ്ട്രീയം മുതല്‍ ലിംഗം, ജാതി, എന്തിനേറെ ഫേസ്ബുക്കുവരെ നീളുന്നതാണ് ഈ ചര്‍ച്ചാ വിഷയങ്ങള്‍.


occuppy-3അവര്‍ അധ്യാപനം നടത്തേണ്ട കാര്യമില്ല. അദ്ധ്യായന വര്‍ഷം പഠിക്കുകയോ വായിക്കുകയോ, ചര്‍ച്ചകളിലേര്‍പ്പെടുകയോ നാടകങ്ങള്‍ നടത്തുകയോ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, ഏറ്റവും അടിത്തട്ട് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ, ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ ലൈബ്രറിയില്‍ പോകുന്നുണ്ട്, ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നുമുണ്ട്. ചുരുക്കത്തില്‍ അവര്‍ ഒരു മുഴുവന്‍സമയ ഗവേഷകവിദ്യാര്‍ത്ഥിയായിത്തീരുന്നു, ഗവേഷണ പ്രബന്ധം തയ്യാറാക്കുന്നു.

ജെ.എന്‍.യു, ഹൈദരാബാദ് പോലുള്ള കേന്ദ്രസര്‍വ്വകലാശാലകളില്‍ ദൈനംദിന വൃത്തികളുടെ ഒരു സുപ്രധാനഭാഗം, കാന്‍ീനിലോ കോഫീഷോപ്പിലോ ഹോട്ടലുകളിലോ വൃക്ഷച്ചുവടുകളിലോ  സുഹൃത്തുക്കള്‍ക്കൊപ്പം ചായനുണഞ്ഞ് ബൗദ്ധികവും കാലികവുമായ ചര്‍ച്ചകളിലേര്‍പ്പെടുക എന്നതാണ്. രാഷ്ട്രീയം മുതല്‍ ലിംഗം, ജാതി, എന്തിനേറെ ഫേസ്ബുക്കുവരെ നീളുന്നതാണ് ഈ ചര്‍ച്ചാ വിഷയങ്ങള്‍.

രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ സംവാദങ്ങള്‍ അവര്‍ സംഘടിപ്പിക്കാറുണ്ട്. ഒരു വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെടുമ്പോള്‍, വിശദീകരണമില്ലാതെ നോട്ടീസ് നല്‍കപ്പെടുമ്പോള്‍ മെസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഇടിയുമ്പോള്‍, മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഒരു കരാര്‍ തൊഴിലാളിയെ പിരിച്ചുവിടുമ്പോഴൊക്കെ ഇത്തരം വിഷയത്തിനുമേല്‍ ഇങ്ങനെ സംവാദങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വിഷയങ്ങളെല്ലാം ഗവേഷകരുടെ സംവാദ വിഷയമാകേണ്ടതല്ലേ? തങ്ങളുടെ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അതിനായി തങ്ങളുടെ പോയിന്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധിക്കുകയും എത്രയും നേരത്തെ ഒരു ജോലി സമ്പാദിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധിച്ചാല്‍ മതിയോ? ആത്മനിഷ്ഠകതയുടെ പ്രശ്‌നങ്ങളിലും ഭരണപരവും ഭരണകൂടപരവുമൈായ പ്രശ്‌നങ്ങളിലും  വിദ്യാര്‍ത്ഥികള്‍ക്കുള്ള താല്‍പര്യങ്ങള്‍ സൈദ്ധാന്തികവല്‍ക്കരിക്കുന്നതില്‍ പരിമിതപ്പെടുത്തപ്പെടേണ്ടതല്ലേ?

സംവാദത്തിനുള്ള കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി ഡിബേറ്റിങ്ങ് സൊസൈറ്റകള്‍, ഫിലിം ക്ലബുകള്‍ പൊലെയുള്ള അംഗീകൃത ഔപചാരിക ഫോറങ്ങള്‍ സര്‍ക്കാര്‍ അധികാരികളുടെ നിരീക്ഷണത്തിലും അംഗീകാരത്തിലും ഉണ്ടാവേണ്ടതില്ലേ? ദല്‍ഹി സര്‍വ്വകലാശാലയിലെ ആര്‍ട്‌സ് ഫാക്കല്‍ടിയിലോ ലോ ഫാക്കള്‍ടിയലോ സെന്‍ട്രല്‍ റിസര്‍ച്ച് ലൈബ്രറിയിലോ അത്തരത്തിലുള്ള ഗവേഷകരെ കണ്ടുമുട്ടുക പ്രയാസമാണ്. കാരണം അവരെല്ലാം തന്നെ നല്ല കഴിവുള്ള അദ്ധ്യാപകരാവാനുള്ള നെട്ടോട്ടത്തിലാണ്.

അടുത്ത പേജില്‍ തുടരുന്നു


രാജ്യത്തെ വിവിധ ഐ.ഐ.ടികളിലെ ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവേഷണം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിശോധിച്ചാല്‍ വര്‍ധിച്ച് വരുന്നതായി മനസിലാക്കാന്‍ കഴിയും. അവിടത്തെ അനുകൂലാന്തരീക്ഷവും പണവുമാണ് ഇതിന്റെ കാരണം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ജെ.ആര്‍.എഫിന് തുല്ല്യമായ ഫെല്ലോഷിപ്പാണ് ഐ.ഐ.ടികളില്‍ നല്‍കുന്നത്.


yogendra-for-studentsനാല് വര്‍ഷം കൊണ്ട് പി.എച്ച്.ഡി പൂര്‍ത്തിയാക്കണമെന്ന യു.ജി.സിയുടെ തീരുമാനം ദല്‍ഹി സര്‍വകലാശാല മാത്രമാണ് സ്വീകരിച്ചിട്ടുള്ളൂ എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം നാല് വര്‍ഷത്തിനുള്ളില്‍ ഗവേഷണം പൂര്‍ത്തിയാക്കണമെന്നായി. ഡി രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശം പോലും ഇല്ലാതായി. ഗവേഷണം ദീര്‍ഘകാലത്തേക്ക് നീട്ടിക്കൊണ്ട് പോകേണ്ട ഒന്നല്ലെങ്കിലും വളരെ യാന്ത്രികമായി നിശ്ചിത സമയത്തിനുള്ളില്‍ എഴുതി തീര്‍ക്കേണ്ടവയല്ല. ഗവേഷണ പുരോഗതി ഉറപ്പാക്കുന്നത് സംബന്ധിച്ച് ഗവേഷണ സൂപ്പര്‍വൈസര്‍ക്ക് ഉള്‍പ്പടെ ഉത്തരവാദിത്വം ഉണ്ടാകേണ്ടതുണ്ട്. വാര്‍ഷിക പ്രബന്ധാവതരണം വഴി ഇത് നിറവേറ്റപ്പെടുന്നുണ്ട്.

ഇരുപത് വയസിന് മുകളില്‍ പ്രായമായ ഒരാള്‍ നാല് വര്‍ഷത്തെ ഗവേഷണം ആരംഭിക്കുമ്പോള്‍ പ്രൊഫഷണല്‍ രംഗത്ത് നിന്നും വ്യക്തിപരമായും ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഇത്തരം നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഗവേഷകനെ സംബന്ധിച്ചെടുത്തോളം ബുദ്ധിമുട്ടുള്ളതാണ്. സ്ത്രീകളെ സംബന്ധിച്ചടുത്തോളം പ്രത്യേകിച്ച്, ഗര്‍ഭാവധി സംബന്ധിച്ച് കൃത്യമായ ഉറപ്പുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍.

കുറഞ്ഞ ചെലവില്‍ ഹോസ്റ്റല്‍, കാന്റീന്‍ സൗകര്യങ്ങള്‍ പോലും കിട്ടുമെന്ന് ഉറപ്പില്ലാത്ത ഇന്ത്യ പോലുള്ള രാജ്യത്ത് പ്രതിമാസം അയ്യായിരവും എട്ടായിരവും മാത്രം കിട്ടിയത് കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്ക് ഗവേഷണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമോ ? ദല്‍ഹി സര്‍വകലാശാലയെ സംബന്ധിച്ചെടുത്തോളം ഹോസ്റ്റലുകളില്‍ സീറ്റുകള്‍ പരിമിതമാണ്. മാത്രവുമല്ല വനിതാ ഹോസ്റ്റലുകളില്‍ പ്രത്യേകിച്ച് ദിവസവും തലയെണ്ണലടക്കമുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്.

വിദ്യാര്‍ത്ഥികള സംബന്ധിച്ചെടുത്തോളം ദല്‍ഹിയില്‍ ഫല്‍ാറ്റുകള്‍ക്കും പെയിംഗ് ഗസ്റ്റായി താമസിക്കുന്നതിനും വലിയ തുകയാണ് ആവശ്യമായി വരുന്നത്. എങ്കിലും സര്‍വകലാശാലയിലെ ഹോസ്റ്റലുകളുടെ അവസ്ഥ വിദ്യാര്‍ത്ഥികളെ ഇവിടങ്ങളില്‍ താമസിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു.

ദല്‍ഹി സര്‍വകലാശാലയില്‍ നോണ്‍നെറ്റ് ഫെല്ലോഷിപ്പ് തുക വിദ്യാര്‍ത്ഥികള്‍ക്ക് മാസാടിസ്ഥാനത്തിലല്ല ലഭിക്കുന്നത്. കാരണം എല്ലാ മാസവും പണം ലഭിക്കുന്ന കാര്യത്തില്‍ ഒട്ടേറെ നൂലാമാലകളാണുള്ളത്. ഇക്കാരണത്താല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മൊത്തമായാണ് വിദ്യാര്‍ത്ഥികള്‍ പൈസ കൈപറ്റുന്നത്.


ഗവേഷണം കൂടുതല്‍ പ്രൊഫഷണല്‍വത്കരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രചിന്താഗതിയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നാണ് യു.ജി.സി കരുതുന്നത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുക, ഒരു ബെഞ്ചില്‍ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളയും സസ്‌പെന്‍ഡ് ചെയ്യുക, രാജ്യത്തെ ദലിത് കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് യു.ജി.സിയും ഒപ്പം വിവിധ സര്‍വ്വകലാശാലയും കോളേജുകളും ചെയ്യുന്നത്.


ugc-protestരാജ്യത്തെ വിവിധ ഐ.ഐ.ടികളിലെ ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഗവേഷണം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം പരിശോധിച്ചാല്‍ വര്‍ധിച്ച് വരുന്നതായി മനസിലാക്കാന്‍ കഴിയും. അവിടത്തെ അനുകൂലാന്തരീക്ഷവും പണവുമാണ് ഇതിന്റെ കാരണം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് ജെ.ആര്‍.എഫിന് തുല്ല്യമായ ഫെല്ലോഷിപ്പാണ് ഐ.ഐ.ടികളില്‍ നല്‍കുന്നത്.

ഹൈദരാബാദ് സര്‍വകലാശാലയും ജെ.എന്‍.യുവും വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും അവരുടെ അക്കൗണ്ടുകളിലേക്ക് പണം അനുവദിക്കുമ്പോള്‍ എന്ത് കൊണ്ട് ദല്‍ഹി സര്‍വകലാശാലയില്‍ ഇത് സാധ്യമാവുന്നില്ല. ഇന്ത്യയില്‍ ഗ്രാന്റ് അനുദിക്കുന്ന ഏക ഏജന്‍സി തങ്ങളാണന്നാണ് യു.ജി.സി പറയുന്നത്. ഇക്കാര്യത്തില്‍ രണ്ട് പ്രധാന ഉത്തരവാദിത്വങ്ങളാണ് യു.ജി.സിക്കുള്ളത്. ഒന്ന് ഫണ്ട് അനുവദിക്കുക എന്നതും രണ്ടാമതായി ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി ഉറപ്പ് വരുത്തുക എന്നതുമാണ്. ഇതില്‍ ഏതെങ്കിലും യു.ജി.സി ചെയ്യുന്നുണ്ടോ ?

ഗവേഷണം കൂടുതല്‍ പ്രൊഫഷണല്‍വത്കരിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ സ്വതന്ത്രചിന്താഗതിയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാമെന്നാണ് യു.ജി.സി കരുതുന്നത്. ഇതിന്റെ ഭാഗമായി ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുക, ഒരു ബെഞ്ചില്‍ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളയും സസ്‌പെന്‍ഡ് ചെയ്യുക, രാജ്യത്തെ ദലിത് കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുക തുടങ്ങിയവയാണ് യു.ജി.സിയും ഒപ്പം വിവിധ സര്‍വ്വകലാശാലയും കോളേജുകളും ചെയ്യുന്നത്.

ഈ അജണ്ട നടപ്പിലാക്കുന്നതിനായി മറ്റ് സാമ്പത്തിക സഹായമില്ലാത്ത വിദ്യാര്‍ത്ഥികളുടെ മേല്‍ “നെറ്റ് യോഗ്യത” എന്ന സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. നെറ്റ് നേടിയെടുക്കുന്നതിനായി കോളേജുകള്‍ക്കിടയില്‍ ഓടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാക്കി വരുന്ന സമയം റിസര്‍ച്ച് പേപ്പറുകള്‍ തയ്യാറാക്കുന്നതിനും പ്രസിദ്ധപ്പെടുത്തുന്നതിനുമുള്ള സമയം മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വഴി സഹ ഗവേഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് മനസിലാക്കാനും റിസര്‍ച്ച് വിഷയങ്ങളില്‍ മറ്റുള്ളവരുമായി ചര്‍ച്ചകള്‍ നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് സമയമില്ലാതാവും.യു.ജി.സി നിയമങ്ങള്‍ മാറ്റിമറിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ സാധിക്കാതെ വരും. വായിച്ച പുസ്തകങ്ങളെ കുറിച്ചോ പങ്കെടുത്ത സെമിനാറുകളെ കുറിച്ചോ ചര്‍ച്ച ചെയ്യാനും ചോദ്യം ചെയ്യാനോ അവസരം ലഭിക്കാതെയാവും.

വിദ്യാര്‍ത്ഥി സമൂഹം തങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നവയാണെന്ന് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒട്ടും വിശ്രമമില്ലാതെ ഇതിനെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി വളരെ തന്ത്രപരമായ നീക്കമാണ് യു.ജി.സി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളെ നേരിട്ട് കരാര്‍ അദ്ധ്യാപകരാക്കുക എന്നതാണത്. ഈ കരാര്‍ അദ്ധ്യാപകര്‍ ഗവേഷകര്‍ കൂടിയാണെങ്കിലും അവരുടെ പ്രഥമ പരിഗണനാ വിഷയം ഗവേഷണമെന്നതില്‍ നിന്നു തെന്നിമാറി അദ്ധ്യാപനമാകുന്നു. സ്വാഭാവികമായി അദ്ധ്യാപനത്തിന്റെ എല്ലാ നൂലാമാലകളിലുമായി അവര്‍ കുരുങ്ങുന്നു.

ഗവേഷകരെന്ന ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥിസമൂഹത്തില്‍ നിന്നും അദ്ധ്യാപകരായ ഗവേഷകരെന്ന അച്ചടക്കമുള്ള, സിസ്റ്റത്തെ കേവലം പിന്തുടരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിലേയ്ക്കുള്ള പരിണാമമാകും ഇതിന്റെ ഫലം.

അശ്വതി സേനന്‍

ദല്‍ഹി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക