Film News
ആരാണ് റെയ്‌ഡേഴ്‌സ്; പ്രോജ്ക്ട് കെ യിലെ വില്ലന്മാരുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 10, 08:49 am
Monday, 10th April 2023, 2:19 pm

ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന പ്രോജക്ട് കെ. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രം കൂടിയാണ് ഇത്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം നിലവില്‍ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ചിത്രത്തിനായി പ്രത്യേക പ്രൊമോഷന്‍ ക്യാമ്പയിന്‍ തന്നെയാണ് നടക്കുന്നത്. ‘ഫ്രം സ്‌ക്രാച്ച്’ എന്ന പേരില്‍ പ്രീ – പ്രൊഡക്ഷന്‍ സമയത്ത് നടന്ന വര്‍ക്കുകളുടെ വീഡിയോ പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആദ്യ എപ്പിസോഡ് ‘റി ഇന്‍വെന്റിങ്ങ് ദി വീല്‍’ എന്ന വീഡിയോ ഒരു പ്രത്യേക ഡിസൈനിലുള്ള വീല്‍ നിര്‍മിക്കുന്നതായിരുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറി. ഇപ്പോഴിതാ പ്രോജക്ട് കെ ടീം രണ്ടാമത്തെ എപ്പിസോഡ് ‘അസംബ്ലിങ് ദി റെയ്‌ഡേഴ്സ്’ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വില്ലന്റെ യൂണിഫോം ആര്‍മിയാണ് റെയ്ഡേഴ്സ്. നിര്‍മാതാവിന്റെ വാക്കുകള്‍ പ്രകാരം സിനിമയുടെ ഏറ്റവും ചെലവേറിയ ഭാഗവും ഇത് തന്നെയാണ്.

വേള്‍ഡ് – ക്ലാസ് പ്രൊഡക്ഷന്‍ രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രൊഡക്ഷന്‍ ക്വാളിറ്റിയിലും ടെക്‌നിക്കല്‍ രീതിയിലും ചിത്രം ഇതുവരെ കാണാത്ത ഒരു മായാലോകം പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ധത്ത് ചിത്രം നിര്‍മിക്കുന്നു.

ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നായികയായി എത്തുമ്പോള്‍ ബിഗ് ബി അമിതാബ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംക്രാന്തി നാളില്‍ ജനുവരി 12, 2024 ല്‍ ചിത്രം തിയേറ്ററുകളിലെത്തും. പി.ആര്‍.ഒ. – ശബരി

Content Highlight: assembling of raiders video from project k