Daily News
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടും, പി.സി ജോര്‍ജിന് സീറ്റ് നല്‍കില്ല: മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 21, 04:49 pm
Monday, 21st September 2015, 10:19 pm

mani-01തിരുവനന്തപുരം: നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് പാര്‍ട്ടി ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണി. പി.സി ജോര്‍ജിന് സീറ്റുകളൊന്നും നല്‍കില്ലെന്നും മാണി പറഞ്ഞു.

കൂടുതല്‍ സീറ്റ് എന്ന ആവശ്യം നാളത്തെ യു.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും ശക്തിക്കും ആനുപാധികമായ സീറ്റുകളാണ് ആവശ്യപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫായി തന്നെയായിരിക്കും ഇക്കുറിയും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുകയെന്നും തിരഞ്ഞെടുപ്പിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മാണി അറിയിച്ചു.