ലെവല്‍ ക്രോസിന്റെ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ആ പല്ലും കൊണ്ട് വരരുതെന്ന് അവള്‍ പറഞ്ഞു: ആസിഫ് അലി
Entertainment
ലെവല്‍ ക്രോസിന്റെ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ആ പല്ലും കൊണ്ട് വരരുതെന്ന് അവള്‍ പറഞ്ഞു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th July 2024, 3:26 pm

ആസിഫ് അലി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ലെവല്‍ ക്രോസ്’. സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറില്‍ ആയിരുന്നു ആസിഫ് എത്തിയത്. താരത്തിന്റേത് കാഴ്ചയില്‍ വേറിട്ട് നില്‍ക്കുന്ന കഥാപാത്രമായതിനാല്‍ ലെവല്‍ ക്രോസിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു ആരാധകര്‍ കാത്തിരുന്നത്. സിനിമയിലെ തന്റെ പല്ലിനെ കുറിച്ച് പറയുകയാണ് ആസിഫ് അലി. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഒരു ഡോക്ടര്‍ ഡിസൈന്‍ ചെയ്തുണ്ടാക്കിയ പല്ല് ആയിരുന്നു തന്റേതെന്നും താന്‍ സിനിമ അവസാനിക്കുന്നത് വരെ അതുംകൊണ്ടു നടക്കുകയായിരുന്നുവെന്നും ആസിഫ് പറയുന്നു. ഇപ്പോള്‍ ആ പല്ല് കൈയ്യിലുണ്ടോ എന്ന പേര്‍ളിയുടെ ചോദ്യത്തിന് തന്റെ കൈയ്യിലില്ലെന്നും തന്നോട് സമ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ആ പല്ലും കൊണ്ട് വരരുതെന്ന് പറഞ്ഞിരുന്നെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

‘ആ പല്ല് സത്യത്തില്‍ ഞാന്‍ കൊണ്ടു നടക്കുകയായിരുന്നു. ഇപ്പോള്‍ അത് കൈയ്യിലില്ല. എന്നോട് സമ ആദ്യം പറഞ്ഞ കാര്യം ‘ഇനി ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ആ പല്ലും കൊണ്ട് വരരുത്’ എന്നായിരുന്നു. അത് സത്യത്തില്‍ പല്ലിന്റെ ഒരു ഫുള്‍ സെറ്റായിരുന്നു. ഒരു ഡോക്ടറാണ് അത് ഡിസൈന്‍ ചെയ്ത് ഉണ്ടാക്കിയത്. നമ്മള്‍ക്ക് ആ പല്ല് വെറുതെ എടുത്ത് വായില്‍ ഫിക്‌സ് ചെയ്ത് വെച്ചാല്‍ മതി. രണ്ട് മിനിട്ട് കഴിഞ്ഞാല്‍ അങ്ങനെയൊന്ന് വായില്‍ ഉള്ള കാര്യമേ ചിലപ്പോള്‍ മറന്നു പോകും,’ ആസിഫ് അലി പറഞ്ഞു.

സൂപ്പര്‍ ഹിറ്റ് ചിത്രം കൂമന് ശേഷം ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രമാണ് ‘ലെവല്‍ ക്രോസ്’. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ആസിഫ് അലിക്ക് പുറമെ അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവരും ഒന്നിച്ച ചിത്രത്തിന് തിയേറ്ററില്‍ ഇപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


Content Highlight: Asif Ali Talks About Zama