Movie Day
'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ആശംസയറിയിച്ച് അര്‍ജുന്‍ കപൂർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 14, 11:01 am
Sunday, 14th November 2021, 4:31 pm

‘പക’ സിനിമയുടെ അണിയറ പ്രവര്ത്തകര്ക്ക് ആശംസയറിയിച്ച് അര്ജുന് കപൂര്. നവാഗത സംവിധായകന് നിതിന് ലൂക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പക’ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതേതുടര്ന്നാണ് സിനിമയുടെ അണിയറ പ്രവര്ത്തകര്ക്ക് ആശംസയറിയിച്ച് അര്ജുന് കപൂര് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് അര്ജുന് കപൂര് തന്റെ ഇന്സ്റ്റഗ്രാം അക്കൗണ്ട് വഴി ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്ക്ക് ആശംസയറിയിച്ചത്. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപും രാജ് രച കൊണ്ടയും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

സോഷ്യല് മീഡിയയിലൂടെ അനുരാഗും പോസ്റ്റര് ഷെയര് ചെയ്തിരുന്നു. ” ടിഫിനും പിങ്ക്യാവോ ഐ.എഫ്.എഫ് ഏഷ്യന് പ്രീമിയറിനും ശേഷം ‘പക’ റെഡ് സീ ഇന്റര്നാഷണല് ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മത്സര വിഭാഗത്തില് അറേബ്യന് പ്രീമിയറായാണ് സിനിമ പ്രദര്ശിപ്പിക്കുക’ എന്ന് അദ്ദേഹം ഇന്സ്റ്റഗ്രാമില് കുറിച്ചു.

 

ഡിസംബര് 6 മുതല് 12 വരെ ആണ് ചലച്ചിത്ര മേള നടക്കുക. എന്.എഫ്.ഡി.സി വര്ക്ക് ഇന് പ്രോഗ്രസ് ലാബില് മികച്ച ചിത്രമായി ‘പക’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില് ഡിസ്‌കറി വിഭാഗത്തിലും പിങ്ക്യാവോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില് ഏഷ്യന് പ്രീമിയറായുമാണ് ചിത്രം പ്രദര്ശിക്കപ്പെട്ടിരുന്നത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Arjun Kapoor congratulates the entire team of ‘Paka’ for its selection for the International Film Festival