സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അർജുൻ ദാസ്. താരത്തിന്റെ അഭിനയത്തോടൊപ്പം ആളുകൾക്ക് അദ്ദേഹത്തിന്റെ ശബ്ദവും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ തന്റെ ശബ്ദത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ ദാസ്.
സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അർജുൻ ദാസ്. താരത്തിന്റെ അഭിനയത്തോടൊപ്പം ആളുകൾക്ക് അദ്ദേഹത്തിന്റെ ശബ്ദവും ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ തന്റെ ശബ്ദത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ ദാസ്.
ചെറുപ്പത്തിൽ ഒരുപാട് ആളുകൾ തന്റെ വോയ്‌സിന്റെ പേരിൽ കളിയാക്കിയിട്ടുണ്ടന്ന് അർജുൻ പറഞ്ഞു. വയസായിട്ടുള്ള ആൾ വന്നെന്ന് പറഞ്ഞിട്ടുണ്ടെന്നും അർജുൻ പറയുന്നുണ്ട്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ചെറുപ്പത്തിൽ ഒരുപാട് ആളുകൾ എന്റെ വോയ്‌സിന്റെ പേരിൽ കളിയാക്കിയിട്ടുണ്ട്. ആ സമയത്ത് വയസായിട്ടുള്ള ഒരാൾ വന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞിട്ട് കളിയാക്കുമായിരുന്നു. എന്നാൽ ഇപ്പോഴും പല ആളുകൾക്കും എന്റെ ഈ വോയിസ് ഇഷ്ടമല്ല. പക്ഷേ എനിക്ക് സന്തോഷമുള്ള കാര്യം എന്തെന്നുവെച്ചാൽ കുറച്ച് പേർക്കെല്ലാം എന്റെ വോയിസ് ഇഷ്ടമാണ്.
ഞാൻ ചെയ്യുന്ന ഓരോ സിനിമയിലൂടെയും സംവിധായകർ പെർഫോമൻസിന്റെ കൂടെ എന്റെ വോയിസും കൂടെ ഇഷ്ടപ്പെടും. അവരെല്ലാം ഇത് രണ്ടും ഇഷ്ടപ്പെടുന്നത് വരെ ഞാൻ കഠിനാധ്വാനം ചെയ്യും,’ അർജുൻ ദാസ് പറഞ്ഞു.
തന്റെ ശബ്‍ദത്തിന് ലഭിച്ച മോശം കമന്റിനെക്കുറിച്ചും അർജുൻ ദാസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഫെയ്ക്ക് വോയിസ്, ഓൾട്ടർനേറ്റീവ് വോയിസ് എന്നൊക്കെ കേട്ടിട്ടുണ്ട്. നിങ്ങളുടെ വോയിസ് ഫെയ്ക്കാണ്, എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട്.
ഒരു സംവിധായകൻ എന്റെ ബിഗ്ഗെസ്റ്റ് നെഗറ്റീവ് എന്റെ വോയിസ് ആണെന്ന് പറഞ്ഞിട്ടുണ്ട്. അവര് വേറൊരാളെയാണ് എന്റെ പകരം സൗണ്ട് ഡബ്ബ് ചെയ്യാൻ ഉപയോഗിച്ചത്. എന്റെ സൗണ്ട് നെഗറ്റീവ് ആണെന്ന് പറഞ്ഞിട്ട്. കൈതി റിലീസായതിനുശേഷം ഇതേ ഡയറക്ടർ എന്നെ വിളിച്ചിട്ട് എന്റെ വോയിസ് ആണ് ഏറ്റവും വലിയ പ്ലസ് എന്ന് പറഞ്ഞു. ഓർമയിൽ ഉള്ള ഒരു മൊമെന്റാണ് അത്. എന്റെ ശബ്ദം ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും ഒക്കെയുണ്ടാകും. ഒരുപാട് ആളുകൾ കളിയാക്കുകയും ചെയ്യും,’ അർജുൻ ദാസ് പറയുന്നുണ്ട്.
Content Highlight: Arjun das about his sound