Entertainment
ആ സിനിമയിലെ തൃഷ - ചിയാന്‍ വിക്രം റൊമാന്‍സ് ഒരു മാസ്റ്റര്‍പീസ്; അതുപോലൊന്ന് ഞാന്‍ ആഗ്രഹിച്ചു: ദുഷാര വിജയന്‍

തമിഴ് സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ പരിചിതയായ നടിയാണ് ദുഷാര വിജയന്‍. 2019ല്‍ ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം സര്‍പ്പട്ട പറമ്പ്രൈ (2021), നച്ചത്തിരം നഗര്‍ഗിരധു (2022), 2024ല്‍ പുറത്തിറങ്ങിയ രായന്‍, വേട്ടയ്യന്‍ തുടങ്ങിയ മികച്ച സിനിമകളില്‍ ദുഷാര ഭാഗമായി.

ഇപ്പോള്‍ ദുഷാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വീര ധീര സൂരന്‍. ചിത്രത്തില്‍ ചിയാന്‍ വിക്രമാണ് നായകനായി എത്തുന്ന്. ഇപ്പോള്‍ വിക്രത്തെ കുറിച്ച് പറയുകയാണ് ദുഷാര.

തനിക്ക് വിക്രത്തിന്റെ സാമി സിനിമ ഒരുപാട് ഇഷ്ടമാണെന്നും ആ ചിത്രത്തില്‍ നായികയായി തൃഷയും വിക്രമും തമ്മിലുള്ള പ്രണയം ഒരു മാസ്റ്റര്‍പീസാണെന്നും ദുഷാര പറയുന്നു.

‘എനിക്ക് ചിയാന്‍ വിക്രത്തിന്റെ സാമി പടം ഒരുപാട് ഇഷ്ടമാണ്. അതില്‍ തൃഷ മാമിന്റെയും വിക്രം സാറിന്റെയും റൊമാന്‍സ് ഒരു മാസ്റ്റര്‍പീസാണ്.

അതുപോലെ ഒരു പെര്‍ഫോമന്‍സ് എന്റെ കരിയറില്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത് സാമിയുടെ കൂടെ തന്നെ ചെയ്യാന്‍ ആകുമെന്ന് ഞാന്‍ കരുതിയില്ല,’ ദുഷാര വിജയന്‍ പറഞ്ഞു.

ചിത്തയ്ക്ക് ശേഷം എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വീര ധീര സൂരന്‍. ദുഷാര വിജയനും ചിയാന്‍ വിക്രത്തിനും പുറമെ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിട്ടുണ്ട്. ആ സിനിമയെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ദുഷാര സംസാരിച്ചു.

‘ഈ സിനിമയില്‍ കലൈവാണി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. വളരെ സെല്‍ഫ്‌ലെസ് ആയ പ്രണയമാണ് അവളുടേത്. അവളുടെ ലോകം ഭര്‍ത്താവും കുട്ടികളുമാണ്.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടമാകുന്ന സിനിമ തന്നെയാകും വീര ധീര സൂരന്‍ എന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാവരും ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടാണ് ഈ സിനിമ ചെയ്തത്,’ ദുഷാര വിജയന്‍ പറയുന്നു.

Content Highlight: Dushara Vijayan Talks About Romance Of Vikram And Trisha In Saami Movie