ബ്യൂണസ് ഐറിസ്: ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയതിന് പിന്നാലെ ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പുറത്തുവന്നപ്പോള്‍ അര്‍ജന്റീന 2018നു ശേഷം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.
ആറാം സ്ഥാനത്തുണ്ടായിരുന്ന അര്‍ജന്റീന ഇറ്റലിയെ മറികടന്നാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഉറുഗ്വായ്ക്കെതിരെ നേടിയ വിജയവും ബ്രസീലിനെതിരെ നേടിയ സമനിലയും റാങ്ക് നില മെച്ചപ്പെടുത്താന്‍ ടീമിനെ സഹായിച്ചു.
റാങ്ക് നില മെച്ചപ്പെടുത്തിയതോടെ ഖത്തര്‍ ലോകകപ്പിനുള്ള സീഡഡ് ടീമുകളില്‍ ഒന്നായി അര്‍ജന്റീന മാറാനുള്ള സാധ്യത വര്‍ധിച്ചു.
ആതിഥേയരായ ഖത്തര്‍ ഉള്‍പ്പെടെ 2022 ലോകകപ്പിന് എട്ട് സീഡഡ് ടീമുകളാണ് ഉണ്ടായിരിക്കുക. ഖത്തറിന് പുറമെ ഫിഫ റാങ്കിംഗില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍ സീഡഡ് ടീമുകളാവുമ്പോള്‍ ഈ ടീമുകളില്‍ ഒരാളും ഗ്രൂപ്പ് ഘട്ടത്തില്‍ പരസ്പരം ഏറ്റുമുട്ടേണ്ടി വരില്ല.
Argentina ranked 5 in FIFA rankings, would be seeded for World Cup. https://t.co/UrKSnLnGjz
— Roy Nemer (@RoyNemer) November 19, 2021
ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിനാണ്. അതിനു മുന്‍പുള്ള യോഗ്യതാ മത്സരങ്ങളില്‍ കൂടി മികവ് തെളിയിച്ച് മികച്ച സ്ഥാനം നിലനിര്‍ത്തിയാല്‍ മാത്രമേ അര്‍ജന്റീനക്ക് സീഡഡ് ടീമുകളിലൊന്നാകാന്‍ കഴിയുകയൊള്ളു. നാല് യോഗ്യത മത്സരങ്ങള്‍ കൂടിയാണ് ടീമിന് ഇനി ബാക്കിയുള്ളത്.
ഫിഫ റാങ്കിങ്ങിലെ ആദ്യ പത്ത് സ്ഥാനക്കാര്‍: 1. ബെല്‍ജിയം, 2. ബ്രസീല്‍, 3. ഫ്രാന്‍സ്, 4. ഇംഗ്ലണ്ട്, 5. അര്‍ജന്റീന, 6. ഇറ്റലി, 7. സ്‌പെയിന്‍, 8. പോര്‍ച്ചുഗല്‍, 9. ഡെന്‍മാര്‍ക്ക, 10. നെതര്‍ലാന്‍ഡ്സ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Argentina ranked 5 in FIFA rankings, would be seeded for World Cup.