ട്രാന്‍സ്ഫര്‍ വിപണി വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തമ്മില്‍ വലിയ മത്സരങ്ങള്‍ നടക്കാറുണ്ട്. താരങ്ങളുടെ ആരാധക പിന്തുണയും കണക്കാക്കുന്നത് ഇത്തരം മത്സരങ്ങളിലൂടെയായിരിക്കും. അങ്ങനെയൊരു മത്സരത്തില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് തുര്‍ക്കിഷ് ഫുട്‌ബോളര്‍ അര്‍ദ ഗുലര്‍.
ബാഴ്‌സലോണയില്‍ നിന്ന് 20 വര്‍ഷത്തെ കരിയറിന് ശേഷം ലയണല്‍ മെസി പി.എസ്.ജിയിലേക്ക് പോകുന്നത് പ്രഖ്യാപിച്ചതിന് ട്വറ്ററില്‍ കിട്ടിയ ലൈക്കിനെ മറികടക്കാന്‍ അര്‍ദ ഗുലറുടെ റയലിലേക്കുള്ള സൈനിങ്ങ് പ്രഖ്യാപനത്തിനായി. ഈ കണക്കില്‍ 915കെ ലൈക്കുമായി രണ്ടാമതാണ് അര്‍ദ ഗുലറി ഇപ്പോഴുള്ളത്. മൂന്നാമതുള്ള ലയണല്‍ മെസിക്ക് 810കെ ലൈക്കാണ് ലഭിച്ചിരുന്നത്.
Welcome 𝗵𝗼𝗺𝗲, @Cristiano 🔴#MUFC | #Ronaldo
— Manchester United (@ManUtd) August 27, 2021
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ബഹുദൂരം മുന്നിലുള്ളത്. റോണോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിനാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിച്ചിട്ടുള്ളത്. 1.8 മില്യണ്‍ ലൈക്കാണ് ഈ പോസ്റ്റിന് കിട്ടിയത്.
👀 @MrAncelotti
⚽ @10ardaguler pic.twitter.com/hkKHBV81LV— Real Madrid C.F. (@realmadrid) July 10, 2023
അതേസമയം, കഴിഞ്ഞ വ്യാഴാഴ്ചയാണ് അര്‍ദ ഗുലറയെ സൈന്‍ ചെയ്യുന്ന കാര്യം റയല്‍ പ്രഖ്യാപിക്കുന്നത്. അടുത്ത ആറ് സീസണുകളിലാണ് കരാര്‍. ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ടീമായ ഫെനര്‍ബാഷെക്കായി ശ്രദ്ധേയമായ പ്രകടനം ഈ കൗമാരക്കാരന്‍ പുറത്തെടുത്തിരുന്നു. തുടര്‍ന്നാണ് റയല്‍ മാഡ്രഡിന്റെ കണ്ണില്‍പ്പെടുന്നത്.
🎥 ¡Todo lo que no viste de la presentación de @10ardaguler!
👋 #WelcomeArda pic.twitter.com/8oibnvRDeB— Real Madrid C.F. (@realmadrid) July 7, 2023
യൂറോപ്പിലേക്കുള്ള ആദ്യ വരവില്‍ തന്നെ ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിയുടെ റെക്കോര്‍ഡിനെ മറികടക്കാന്‍ കഴിഞ്ഞത് അര്‍ദ ഗുലറിന്റെ പേര് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയുണ്ടായാക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
Content Highlight: Arda Güler’s transfer announcement to Real Madrid is now the second most liked on Twitter, overtaking Lionel Messi’s move to PSG