ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു.
ഇതോടെ അഞ്ച് മാസത്തിനുള്ളില്‍ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. മൂന്ന് കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ബുധനാഴ്ച രാവിലെയാണ് ധാദ്രിയെന്ന് വിളിച്ചിരുന്ന ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയതായി മധ്യപ്രദേശ് വനം വകുപ്പ് അറിയിക്കുന്നത്. മരണ കാരണം വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്.
പോസ്റ്റ് മോ ര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മരണ കാരണം അറിയാന്‍ കഴിയുമെന്നും മധ്യപ്രദേശ് വനം വകുപ്പ് അറിയിക്കുന്നു. അവശേഷിക്കുന്ന 14 ചീറ്റകള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ രണ്ട് ചീറ്റകള്‍ ചത്തിരുന്നതിനെ തുടര്‍ന്ന് ഇവയെ വിശാല വനത്തിലെ നിയന്ത്രിത മേഖലിയിലേക്ക് തുറന്നുവിട്ടിരുന്നു.
One more #cheetah has died at the #KunoNationalPark in #MadhyaPradesh, making it the ninth feline to die since March, according to a statement from the state forest department.https://t.co/DSBQu1Oa3Q
— The Telegraph (@ttindia) August 2, 2023
ഇവയെ നിരന്തരം നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ കേന്ദ്രം കുനോയിലേക്ക് അയച്ചിരുന്നു. ഇവരുടെ നിരീക്ഷണം തുടരുന്ന പശ്ചാത്തലത്തിലാണ് ഒരു ചീറ്റ കൂടി ചത്തതായുള്ള വാര്‍ത്ത വരുന്നത്.
The experts from South Africa and Namibia have told the #SupremeCourt that they are being kept in the dark about the project.https://t.co/h74RhRdUqv#Cheetah pic.twitter.com/PRvmTJFWjU
— Scroll.in (@scroll_in) August 2, 2023
2022 സെപ്റ്റംബറില്‍ 20 ചീറ്റകളേയാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെത്തിച്ചത്. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.
പ്രൊജക്ട് ചീറ്റ നടപ്പാക്കുന്നതില്‍ പ്രതിപക്ഷം വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. പദ്ധതി നപ്പാക്കുന്നതില്‍ വലിയ വീഴ്ചകളുണ്ടായെന്നും ചീറ്റകളുടെ ജീവൻ അപകടത്തിലാണെന്നുമായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
Content Highlight: Another cheetah died in Madhya Pradesh’s Kuno National Park