അഭിനയചാരുത കൊണ്ടാണ് നമ്മൾ ലാലേട്ടനെ ഇഷ്ടപെട്ടത്, മമ്മൂക്കക്ക് ഒരു സ്റ്റാറിന് വേണ്ടതൊക്കെ ഉണ്ടായിരുന്നു: അനൂപ് മേനോൻ
Entertainment
അഭിനയചാരുത കൊണ്ടാണ് നമ്മൾ ലാലേട്ടനെ ഇഷ്ടപെട്ടത്, മമ്മൂക്കക്ക് ഒരു സ്റ്റാറിന് വേണ്ടതൊക്കെ ഉണ്ടായിരുന്നു: അനൂപ് മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th December 2024, 9:32 am

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയുടെ തലപ്പത്ത് നിൽക്കുന്ന നടന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. എൺപതുകൾ മുതൽ മലയാളികൾ കാണുന്ന ഈ മുഖങ്ങൾ മലയാള സിനിമയുടെ യശസ് മറ്റ് ഭാഷകൾക്ക് മുന്നിൽ ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സൂപ്പർ സ്റ്റാറുകൾ എന്നതിനുപരി മികച്ച നടന്മാരായും നിലനിൽക്കുന്ന മമ്മൂട്ടിയും മോഹൻലാലും എന്നും മലയാളികളുടെ അഭിമാനമാണ്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഗെറ്റപ്പിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ അനൂപ് മേനോൻ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കൂടെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് അനൂപ് മേനോൻ.

ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി ഏറെ അനുഗൃഹീതനാണെന്ന് നടന്‍ അനൂപ് മേനോന്‍ പറയുന്നു. അദ്ദേഹം ആ ലുക്ക് വളരെ നന്നായി പരിപാലിക്കുന്ന ആളാണെന്നും ഒരു സ്റ്റാറിന് വേണ്ട എല്ലാമുള്ള വ്യക്തിയാണെന്നും അനൂപ് പറയുന്നു. എന്നാല്‍ ഇതൊന്നുമില്ലാത്ത ആളാണ് മോഹന്‍ലാലെന്നും അദ്ദേഹത്തെ നമ്മള്‍ പതുക്കെ ഇഷ്ടപ്പെട്ടതാണെന്നും അനൂപ് മേനോൻ പറഞ്ഞു.

‘ലുക്കിന്റെ കാര്യത്തില്‍ ബ്ലസ്ഡ് ആയ ഒരാളാണ് മമ്മൂക്ക. അദ്ദേഹം അത് നന്നായി മെയിന്‍ഡെയിന്‍ ചെയ്യുന്നു എന്നത് വേറെ കാര്യമാണ്. പക്ഷെ ബേസിക്കലി അദ്ദേഹം ലുക്ക് കൊണ്ട് ബ്ലസ്ഡാണ്. താടിയുടെ സ്ട്രക്ച്ചറായാലും മൂക്കായാലും കണ്ണായാലും, ഒരു സ്റ്റാറിന് വേണ്ട എല്ലാമുള്ള ആളാണ് അദ്ദേഹം.

ഇതൊന്നും ഇല്ലാത്ത ആളാണ് ലാലേട്ടന്‍. ലാലേട്ടനെ നമുക്ക് പതുക്കെ ഇഷ്ടപ്പെട്ടതാണ്. ആ ക്യൂട്ട്‌നെസ് കൊണ്ടും അഭിനയചാരുത കൊണ്ടും നമ്മള്‍ അദ്ദേഹത്തിലേക്ക് എത്തപ്പെട്ടതാണ്. മമ്മൂക്കയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലുമൊക്കെ സ്റ്റാറിന് വേണ്ടതൊക്കെയുണ്ട്. അതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം,’ അനൂപ് മേനോന്‍ പറഞ്ഞു.

അതേസമയം മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം മുഴുനീള വേഷത്തിലെത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിൽ ഇവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവരും ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

 

Content Highlight: Anoop Menon About Mammootty And Mohanlal