നേപ്പാള്‍-കാനഡ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിന് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.
മത്സരത്തില്‍ നേപ്പാളിനായി ഓപ്പണര്‍ അനില്‍കുമാര്‍ ഷാ മികച്ച പ്രകടനമാണ് നടത്തിയത്. 20 പന്തില്‍ 50 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഏഴ് ഫോറുകളും മൂന്ന് പടുകൂറ്റന്‍ സിക്‌സറുകളുമാണ് അനില്‍കുമാറിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 250 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് അനില്‍കുമാറിനെ തേടിയെത്തിയത്. നേപ്പാളിനായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് അനില്‍ സ്വന്തം പേരിലാക്കി മാറ്റിയത്.
Anil Sah departs after scoring a fastest fifty for Nepal in ODI. 🤯🔥
50 Runs
20 Balls
7 fours
3 sixesWhat an inning. 👏 pic.twitter.com/03Hhk11zDu
— cricnepal.com 🇳🇵 🦏 (@cricnepal) February 10, 2024
ട്രിബുവന്‍ യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കാനഡ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്.
Innings Break: Team Canada scores 285 at the end of 50 overs. #cricketcanada #CANvsNEP pic.twitter.com/1ygr7fNSob
— Cricket Canada (@canadiancricket) February 10, 2024
കാനഡയുടെ ബാറ്റിങ്ങില്‍ ആരോണ്‍ ജോണ്‍സണ്‍ 62 പന്തില്‍ 65 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പത്ത് ഫോറുകളും രണ്ട് സിക്സറുകളുമാണ് ജോണ്‍സന്റെ ബാറ്റില്‍ നിന്നും പിറന്നത്. നവനീത് ദാലിവാള്‍ 60 പന്തില്‍ 46 റണ്‍സും ശ്രേയസ്സ് മോവ 42 പന്തില്‍ 40 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 45.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.
അനില്‍കുമാറിന് പുറമേ നേപ്പാള്‍ ബാറ്റിങ് നിരയില്‍ നായകന്‍ രോഹിത് പൗഡല്‍ 101 പന്തില്‍ 87 റണ്‍സും ദേവ് ഖനാല്‍ 81 പന്തില്‍ 76 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Player of the match in the first match. ✅
Player of the match in the second match. ✅
Skipper ROHIT KUMAR PAUDEL. 🫡 pic.twitter.com/R5R9OiNlFb
— cricnepal.com 🇳🇵 🦏 (@cricnepal) February 10, 2024
കാനഡയുടെ ബൗളിങ് നിരയില്‍ ഹര്‍ഷ് താക്കര്‍, ഇഷ്വാര്‍ജോത് സിങ് സോഹി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയില്‍ സമനിലയാക്കാനും നേപ്പാളിന് സാധിച്ചു. ഫെബ്രുവരി 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക. ടി.യു ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി.
Content Highlight: Anil Kumar Sah create a new record for Nepal in Odi.