'ഒരു ദിവസം മഞ്ജു ചേച്ചി എന്റെ കാരവാനില്‍ വന്ന് ഒരു സമ്മാനം തന്നു'; മഞ്ജു വാര്യരുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അനശ്വര രാജന്‍
Movie Day
'ഒരു ദിവസം മഞ്ജു ചേച്ചി എന്റെ കാരവാനില്‍ വന്ന് ഒരു സമ്മാനം തന്നു'; മഞ്ജു വാര്യരുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 22nd June 2021, 12:54 pm

കൊച്ചി: ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അനശ്വര രാജന്‍. പിന്നീട് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കീര്‍ത്തി എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കഥാപാത്രത്തിലൂടെ സിനിമയില്‍ തന്റേതായ ഇടം കണ്ടെത്താനും അനശ്വരയ്ക്ക് കഴിഞ്ഞു.

ഉദാഹരണം സുജാതയില്‍ അഭിനയിക്കുന്ന സമയത്ത് മഞ്ജു വാര്യരോടൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് അനശ്വര. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുമൊത്തുള്ള അനുഭവം അനശ്വര പങ്കുവെച്ചത്.

‘ലൊക്കേഷനില്‍ വെച്ച് മഞ്ജു ചേച്ചി എന്നോട് ചോദിച്ചു വായിക്കുന്ന ശീലമുണ്ടോ എന്ന്. വായിക്കാന്‍ ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നീട് ഒരുദിവസം ചേച്ചി എന്റെ കാരവാനില്‍ വന്നു.

എന്നിട്ട് എനിക്ക് ഒരു ബുക്ക് തന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലമായിരുന്നു. അനശ്വരയ്ക്ക് ആമിയുടെ ആശംസകള്‍ എന്നെഴുതി സൈന്‍ ചെയ്ത ബുക്കായിരുന്നു അത്. വായിക്കണം എന്ന് എന്നോട് പറഞ്ഞു.

പിന്നീടാണ് ഞാന്‍ അറിഞ്ഞത് മഞ്ജു ചേച്ചിയ്ക്ക് മാധവിക്കുട്ടി ഇതുപോലെ ‘നീര്‍മാതളം പൂത്തകാലം’ പുസ്തകം പേരൊക്കെ എഴുതി സമ്മാനിച്ചിട്ടുണ്ടെന്ന്,’ അനശ്വര പറയുന്നു.

മഞ്ജു ചേച്ചി തനിക്ക് അത്രയധികം പ്രാധാന്യം നല്‍കുന്നതില്‍ സന്തോഷം തോന്നിയെന്നും അനശ്വര പറയുന്നു.

തമിഴില്‍ രാംഗി എന്ന ചിത്രത്തില്‍ തൃഷയോടൊപ്പവും അനശ്വര അഭിനയിച്ചിട്ടുണ്ട്. വാങ്ക് എന്ന ചിത്രമാണ് അനശ്വരയുടെ മറ്റൊരു ശ്രദ്ധിക്കപ്പെട്ട ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Anaswara Rajan Shares Experience About Manju warrier