Advertisement
Controversy
ദളിതരെ തെരുവു നായ്ക്കളോടുപമിച്ച് ബി.ജെ.പി മന്ത്രി; മന്ത്രിയെ പുറത്താക്കണമെന്ന് പ്രകാശ് രാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jan 21, 02:56 pm
Sunday, 21st January 2018, 8:26 pm

ബെല്ലാരി: തനിക്കെതിരെ പ്രതിഷേധിച്ച ദളിത് വിഭാഗത്തില്‍ പെട്ടവരെ തെരുവു നായ്ക്കളോട് ഉപമിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ ബെല്ലാരിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം.


Don”t Miss: അജിത്തായി ജയന്‍, അര്‍ജുനായി പ്രേം നസീര്‍; മങ്കാത്ത ‘ഓള്‍ഡ് വെര്‍ഷ’ന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് (Video)


വിവാദ പ്രസ്താവന നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറാകണമെന്ന് നടന്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. ഇത് സഹിക്കാവുന്നതിനും അപ്പുറമാണെന്നും മന്ത്രിയെ പുറത്താക്കുമോ, അല്ല ഇത്തരം അധിക്ഷേപങ്ങള്‍ നടത്തുന്ന മന്ത്രിയെ പിന്തുണയ്ക്കുമോ എന്ന് ബി.ജെ.പി ഉന്നത നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പ് ദളിത് വിഭാഗത്തില്‍ പെട്ടവര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചിരുന്നു. ഇതാണ് ഹെഗ്‌ഡെയെ പ്രകോപിപ്പിച്ചത്. തെരുവു നായ്ക്കളുടെ കുരയെ ഭയക്കേണ്ടതില്ല എന്നാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്.


Also Read: ‘വാക്‌സിനേഷനെ അനുകൂലിച്ചത് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്ന്’; റൂബെല്ല വാക്‌സിനെതിരെ എ.എം ആരിഫ് എം.എല്‍.എ


പ്രകാശ് രാജിന് പിന്നാലെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തി. ഭരണഘടന മാറ്റുമെന്ന് അടുത്തിടെ പറഞ്ഞ് വിവാദത്തില്‍ പെട്ടയാളാണ് മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ. ഇതില്‍ നിന്ന് മാപ്പ് പറഞ്ഞ് തടിയൂരിയതിനു പിന്നാലെയാണ് ദളിതരെ അധിക്ഷേപിച്ച് മന്ത്രി രംഗത്തെത്തിയത്.

വീഡിയോ: