Entertainment
എമ്പുരാന്‍ സിനിമയില്‍ കുറച്ച് കലക്കന്‍ പരിപാടികളൊക്കെയുണ്ട്: ആനന്ദ് ശ്രീരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 26, 07:18 am
Wednesday, 26th March 2025, 12:48 pm

എമ്പുരാനേ…. എന്ന പാട്ടായിരിക്കും ഇപ്പോള്‍ എല്ലാവരും മൂളിക്കൊണ്ടിരിക്കുന്നത്. ആ പാട്ടിന് അത്തരത്തിലൊരു ഫീല്‍ നല്‍കാന്‍ സാധിച്ചത് പിന്നണിഗായകന്‍ ആനന്ദ് ശ്രീരാജിന്റെ ശബ്ദമാണ്. പല സിനിമകളിലും തീം സോങ് ഉള്‍പ്പെടെയുള്ള പാട്ടുകള്‍ ആനന്ദ് പാടിയിട്ടുണ്ട്.

ഇപ്പോള്‍, എമ്പുരാന്‍ ട്രെയ്‌ലറില്‍ കാണിക്കുന്ന പുറം തിരിഞ്ഞുനില്‍ക്കുന്ന ഡ്രാഗണ്‍ മനുഷ്യനെ എനിക്ക് കൂടിയൊന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് പറയുകയാണ് ആനന്ദ് ശ്രീരാജ്.

പാടുന്ന ഫീല്‍ കിട്ടുന്നതിന് വേണ്ടിയും കമ്യൂണിക്കേറ്റ് ചെയ്യുന്നതിനും സ്വീക്വന്‍സുകള്‍ തനിക്ക് കാണിച്ചു തന്നിട്ടുണ്ടായിരുന്നുവെന്ന് പറയുകയാണ് ആനന്ദ്. ഡ്രാഗണിന്റെ തീം സോങ് കൂടിയുണ്ടാകും എന്നുള്ള പ്രതീക്ഷയും തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ തനിക്ക് ഇതുവരെ അങ്ങനെയൊരു കാര്യം വന്നിട്ടില്ലായെന്നും ആനന്ദ് പറഞ്ഞു. അത് തന്നെ കാണിക്കാത്തതാണോ എന്ന് തനിക്കറിയില്ലെന്നും പറയുകയാണ് ആനന്ദ്. എമ്പുരാന്‍ സിനിമയില്‍ പുതിയ ആളുകളും കലക്കന്‍ പരിപാടികളും ഉണ്ടെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

സൈന സൗത്ത് പ്ലസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.

‘ആ ഡ്രാഗണ്‍ മനുഷ്യനെ എനിക്ക് കൂടിയൊന്ന് കാണാന്‍ കിട്ടിയിരുന്നെങ്കില്‍… കാരണം പാടുന്ന സ്വീക്വന്‍സുകള്‍ എനിക്ക് കാണിച്ചു തരും. ആ ഫീല്‍ എനിക്ക് കിട്ടാന്‍ വേണ്ടിയിട്ടാണ്, കാരണം എന്നാലല്ലേ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയുള്ളു.

‘ഇതാണ് കേട്ടോ സ്വീക്വന്‍സ്, ഇതാണ് എന്റെ വൈബ് ഇതിന് തൊട്ടുമുന്നേ ഇങ്ങനെ സംഭവിച്ചിട്ടാണ് ഇവിടെ ഇങ്ങനെ വരുന്നത്’ എന്നുപറഞ്ഞ് ആള് (ദീപക് ദേവ്) എന്നെ ആ സ്വീക്വന്‍സുകള്‍ കാണിച്ചു തന്നിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഡ്രാഗണിന്റെ തീം സോങ് കൂടിയുണ്ടാകും എന്നുള്ള പ്രതീക്ഷയോടെ ഇരിക്കുവായിരുന്നു.

പക്ഷെ ഇതുവരെ അങ്ങനത്തെ ഒരു സംഭവം വന്നിട്ടില്ല. പിന്നെ അത് എന്നെ കാണിക്കാത്തതാണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ എനിക്ക് അങ്ങനത്തെ ഒരു സംഭവം വന്നിട്ടില്ല. ഞാനിപ്പോള്‍ കണ്ടതില്‍ സിനിമയില്‍ കുറച്ച് പുതിയ ആളുകളും കലക്കന്‍ പരിപാടികളൊക്കെയും ഉണ്ട്,’ ആനന്ദ് ശ്രീരാജ് പറഞ്ഞു.

Content Highlight: Anand Sreerag Talking about the Dragon Person in Empuraan