കൊല്‍ക്കത്ത: ഐ.എസ്.എഫ്-കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് ബംഗാളില്‍ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ്മയും അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സഖ്യം കോണ്‍ഗ്രസ് പ്രത്യയശാസ്ത്രത്തിന് എതിരാണെന്ന് പറഞ്ഞ തന്നെ വിമര്‍ശിച്ച അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയ്ക്ക് മറുപടിയുമായി ആനന്ദ് ശര്‍മ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
‘എന്റെ ആശങ്കകളാണ് ഞാന്‍ പ്രകടപ്പിച്ചത്. കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ പ്രത്യയശാസ്ത്രത്തോട് ഉറച്ചുനില്‍ക്കുന്ന നേതാവുമാത്രമല്ല ഞാന്‍. പാര്‍ട്ടിയുടെ ചരിത്രകാരന്‍മാരിലൊരാളും പ്രത്യയശാസ്ത്രജ്ഞനുമാണ് ഞാന്‍. എന്റെ പ്രസ്താവനയെ ആ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അധീര്‍ രഞ്ജന്‍ ബാബുബിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകളെ ഒരു പരിഷ്‌കൃത രാഷ്ട്രീയ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അധീര്‍ പറഞ്ഞത് എന്താണെന്ന് എനിക്ക് മനസ്സിലായി. ഒരു വ്യക്തിപരമായ വിമര്‍ശനം ഞാന്‍ ആഗ്രഹിക്കുന്നില്ല, ആനന്ദ് ശര്‍മ്മ പറഞ്ഞു.
That is unfortunate. I believe in a civilised political dialogue even if there are differences or ideological issues. I’ve noted what Adhir babu said but I can’t become personal: Anand Sharma on AR Chowdhury’s reported remark that his tweet on alliance with ISF serving BJP agenda pic.twitter.com/uOL42bcUYM
— ANI (@ANI) March 2, 2021