ന്യൂദല്‍ഹി: പൊലൂഷ്യന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയില്‍ നിന്ന് പിഴ ഈടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ചാര്‍ജിങ് സ്‌പോട്ടുകളാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ ചോദ്യം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന് താഴെ നിരവധി പേരാണ് വിവിധ കമന്റുകളുമായി രംഗത്തെത്തിയത്. ഇലക്ട്രിക് വാഹനങ്ങള്‍ തീര്‍ത്തും മലിനീകരണ മുക്തമാണോ എന്നാണ് നെറ്റിസണ്‍സിന്റെ മറുചോദ്യം.
കഴിഞ്ഞ ദിവസമായിരുന്നു പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കാണിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടമയ്ക്ക് എതിരെ കേരള പൊലീസ് പിഴ ചുമത്തിയത്. ട്രാഫിക് പൊലീസ് ചുമത്തിയ പിഴയും ചലാന്‍ അടച്ചതിന്റെ രസീതും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മലപ്പുറം ജില്ലയില്‍ നീലഞ്ചേരിയില് സെപ്റ്റംബര്‍ ആറിനായിരുന്നു സംഭവം.
250 രൂപയാണ് വാഹനത്തിന് പിഴ ചുമത്തിയത്. സംഭവം വിവാദമായതോടെ അച്ചടിപ്പിശകാണെന്നും യുവാവ് ലൈസന്‍സ് കാണിക്കാതിരുന്നതിനാണ് കേസെന്നുമാണ് പൊലീസിന്റെ വിശദീകരണം.
And you thought the biggest challenge to going electric was charging infrastructure? 🙄https://t.co/o6992kvXck
— anand mahindra (@anandmahindra) September 11, 2022
Content Highlight: Anand Mahindra reacts to charging fine for e-scooter owner for not having pollution certificate