Sports News
ആ ചോദ്യത്തിന് ദ്രാവിഡിന് ചിരിയടക്കാനായില്ല; വാര്‍ത്താ സമ്മേളനത്തിനിടെ ഒരു രസകരമായ രംഗം; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
2022 Nov 01, 05:20 pm
Tuesday, 1st November 2022, 10:50 pm

ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന- ടി-20 സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലാണ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടയില്‍ ‘ഞങ്ങള്‍ ലോകകപ്പ് നേടും’ എന്ന് ചേതന്‍ ശര്‍മ പറഞ്ഞിരുന്നു.

ചേതര്‍ ശര്‍മയുടെ പരാമര്‍ശത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിനോട് ചൊവ്വാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തിനിടെ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ചിരി അടക്കാനായില്ല.

പ്രസ് മീറ്റിനിടെ രാഹുല്‍ ദ്രാവിഡ് പൊട്ടിച്ചിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബംഗ്ലാദേശിനെതിരായ മത്സരവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ആരെ ഇറക്കണമെന്ന കാര്യത്തില്‍ തനിക്കോ ക്യാപ്റ്റന്‍ രോഹിത്തിനോ ഒരു സംശയവുമില്ലെന്നും ദ്രാവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ച്ചയായി മോശം പ്രകടനത്തിന് പിന്നാലെ രാഹുലിനെ ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ നിന്നുള്ള ടീമില്‍ നിന്ന് പുറത്താക്കുമെന്ന അഭ്യൂഹങ്ങളോടും രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു. രാഹുലിന്റെ കഴിവിന്റെ കാര്യത്തില്‍ കോച്ച് എന്ന നിലയില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

‘രാഹുല്‍ ഒരു മികച്ച കളിക്കാരനാണെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹത്തിന് തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡുണ്ട്.

പരിശീലന മത്സരത്തില്‍ അവന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തയാളാണ്. വരാന്‍ പോകുന്ന
ഗെയിമുകളില്‍ നന്നായി പെര്‍ഫോം ചെയ്യുമെന്നാണ് കുരുതുന്നത്,’ രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

ബംഗ്ലാദേശുമായുള്ള മത്സരത്തില്‍ ആരെ ഇറക്കണമെന്ന കാര്യത്തില്‍ തനിക്കോ ക്യാപ്റ്റന്‍ രോഹിത്തിനോ ഒരു സംശയവുമില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.