ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് ഇന്ത്യന്‍ സിനിമയിലെ ബിഗ്-ബി അമിതാഭ് ബച്ചനെന്നു പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സസരങ്ങളിലും ഐ.പി.എല്ലിലുമെല്ലാം താരത്തെ സ്റ്റേഡിയങ്ങളില്‍ കാണാറുണ്ട്. പ്രത്യേകിച്ചും ഐ.സി.സി ടൂര്‍ണമെന്റുകളിലാണ് ബച്ചന്‍ കൂടുതലും എത്താറുള്ളത്.
മത്സരങ്ങള്‍ കാണുന്ന ആരാധകന്‍ എന്നതിനപ്പുറം അദ്ദേഹം ഇന്ത്യന്‍ ടീമിനെ വിശകലിച്ചും ഇഷ്ടതാരങ്ങളെ പുകഴ്ത്തിയുമെല്ലാം ബച്ചന്‍ രംഗത്തെത്താറുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമിലെ തന്റെ ഇഷ്ടതാരത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബച്ചനിപ്പോള്‍.
അടുത്ത സൂപ്പര്‍ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ബച്ചന്‍ പ്രശംസിച്ചത്. വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ഈ 23കാരന്‍.
ഗില്‍ ഈ ചെറിയ പ്രായത്തില്‍ തന്നെ വളരെ മനോഹരമായാണ് ക്രിക്കറ്റ് കളിക്കുന്നതെന്നാണ് ബച്ചന്‍ പറഞ്ഞത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരമാണ് ഗില്‍. കഴിഞ്ഞ ഐ.പി.എല്ലിലും ഓറഞ്ച് ക്യാപ്പുമായി ഗില്‍ തിളങ്ങിയിരുന്നു. മികച്ച സ്റ്റാറ്റ്‌സിനൊപ്പം വളരെ ഭംഗിയോടെയാണ് താരം ബാറ്റ് വീശാറുള്ളത്.
Amitabh Bachchan said “Shubman Gill plays the game beautifully at such a young age”. pic.twitter.com/TduhFHeSq0
— Johns. (@CricCrazyJohns) August 24, 2023
വരാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ടീമിലിടം പിടിച്ച ഗില്ലില്‍ നിന്നും മികച്ച പ്രകടനമാണ് ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്. ശേഷം വരുന്ന ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഈ യുവതാരത്തിനായാല്‍ ഇന്ത്യന്‍ ടീമിന്റെ അടുത്ത സൂപ്പര്‍താര പട്ടം തീര്‍ച്ചയായും ലഭിക്കും.
Content Highlight: Amithab Bachan says Shubman Gill is his favourite player in current Indian Team