സഹകരണ മന്ത്രാലയം അമിത് ഷായ്ക്ക്; കേന്ദ്രമന്ത്രിസഭാ പുനസംഘടന ഇങ്ങനെ
national news
സഹകരണ മന്ത്രാലയം അമിത് ഷായ്ക്ക്; കേന്ദ്രമന്ത്രിസഭാ പുനസംഘടന ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th July 2021, 10:22 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളില്‍ ഏകദേശ ധാരണയായി. ആഭ്യന്തരമന്ത്രിയായ അമിത് ഷാ സഹകരണ മന്ത്രാലയത്തിന്റെ ചുമതല കൂടി ഏറ്റെടുത്തേക്കും.

പുതുതായി രൂപീകരിച്ച വകുപ്പാണിത്. ആരോഗ്യമന്ത്രിയായി മന്‍സുഖ് മാണ്ഡവ്യയെ തെരഞ്ഞെടുത്തു.

അനുരാഗ് ഠാക്കൂറിന് വാര്‍ത്താവിതരണ മന്ത്രാലയത്തിന്റേയും കായിക മന്ത്രാലയത്തിന്റേയും ചുമതല നല്‍കും. ധര്‍മ്മേന്ദ്ര പ്രധാനായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല.

ഐ.ടി., റെയില്‍വേ വകുപ്പുകള്‍ അശ്വിനി വൈഷ്ണവ് കൈകാര്യം ചെയ്യും. ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാന മന്ത്രി.

രണ്ടാം മോദിസര്‍ക്കാരിന്റെ പുനസംഘടനയില്‍ 87 അംഗ പുതിയ മന്ത്രിസഭയാണ് വരുന്നത്. 20 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ മന്ത്രിസഭ.

ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന ബി.ജെ.പി. നേതാവ് നാരായണ്‍ റാണെ, ബംഗാള്‍ എം.പിമാരായ ശാന്തനു ടാക്കൂര്‍, നിസിത് പ്രമാണിക്, ജെ.ഡി.യു. നേതാവ് ആര്‍.സി.പി. സിങ്, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍മോദി, വരുണ്‍ ഗാന്ധി, എല്‍.ജെ.പിയുടെ പശുപതി പരസ് തുടങ്ങിയവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങള്‍.