Advertisement
Malayalam Cinema
അമിത് ചക്കാലക്കലിന്റെ യുവം ടീസര്‍ പുറത്തുവിട്ടു; റിലീസ് ചെയ്ത് നിവിന്‍ പോളി, റഹ്മാന്‍, ജയസൂര്യയും ചേര്‍ന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 26, 11:55 am
Tuesday, 26th January 2021, 5:25 pm

കൊച്ചി: യുവതാരം അമിത് ചക്കാലക്കല്‍ നായകനാവുന്ന യുവം സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. നിവിന്‍ പോളി, റഹ്മാന്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

2021 ഫെബ്രുവരി 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിങ്കു പീറ്ററാണ്.

അമിത് ചക്കാലക്കല്‍, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഭിഭാഷകരായിട്ടാണ് അമിതും അഭിഷേകും നിര്‍മല്‍ പാലാഴിയും എത്തുന്നത്.

ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.

എഡിറ്റിംഗ് ജോണ്‍ കുട്ടി, ഛായാഗ്രഹണം സജിത്ത് പുരുഷന്‍, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിവരാണ്. സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് യുവം വിതരണത്തിന് എടുത്തിരിക്കുന്നത്.

സൂരരൈ പോട്ര് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങള്‍ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേര്‍ന്നാണ് യുവത്തിന്റെ സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ഡാന്‍ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റര്ടെയിന്റ്മെന്റ് ഢഎതഉം കൈകാര്യം ചെയ്തിരിക്കുന്നു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Amit Chakkalakal’s new movie yuvam teaser released; Released by Nivin Pauly, Rahman and Jayasurya