ഒരു ഫ്ലൈറ്റ് യാത്രയിലാണ് ഞാനത് വായിച്ചത്, ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഞാൻ കരയുകയായിരുന്നു: അമല പോൾ
Entertainment
ഒരു ഫ്ലൈറ്റ് യാത്രയിലാണ് ഞാനത് വായിച്ചത്, ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഞാൻ കരയുകയായിരുന്നു: അമല പോൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th April 2024, 9:13 am

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

നജീബിന്റെ സൈനുവായി വേഷമിട്ട അമല പോളിന്റെ പ്രകടനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ആടുജീവിതത്തെ കുറിച്ചും സംവിധായകൻ ബ്ലെസിയെ കുറിച്ചുമെല്ലാം പറയുകയാണ് അമല പോൾ.


വർഷങ്ങൾക്ക് മുമ്പ് കോളേജിൽ പഠിക്കുമ്പോൾ ബ്ലെസിയോട് താൻ സിനിമയിൽ അവസരം ചോദിച്ചിട്ടുണ്ടെന്ന് അമല പറയുന്നു. ഒരു യാത്രയിലാണ് ആടുജീവിതം താൻ വായിക്കുന്നതെന്നും ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ താൻ കരഞ്ഞുപോയെന്നും അമല കൂട്ടിച്ചേർത്തു. വനിത മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അമല പോൾ.

‘കോളേജിൽ പഠിക്കുന്ന കാലത്ത് സിനിമയിൽ അവസരം തേടി ബ്ലെസി ചേട്ടനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ആടുജീവിതത്തിലൂടെ ആ മോഹം സാധിച്ചു.

കൊച്ചിയിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റിലിരുന്നാണ് ‘ആടുജീവിതം’ നോവൽ വായിച്ചത്. ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ ഞാൻ കരയുകയായിരുന്നു. പിന്നീട് സൈനുവിനെക്കുറിച്ചു ബ്ലെസിയേട്ടൻ വിശദമായി സംസാരിച്ചു. അത്ര മനോഹരമായിരുന്നു ആ ബാക്സ്‌റ്റോറി.

എൻ്റെ കരിയറിലെ ഒരു ആക്‌ടിങ് യൂണിവേഴ്‌സിറ്റിയായിരുന്നു ആടുജീവിതം. പൈസ കൊടുക്കാതെ ഫിലിം സ്‌കൂളിൽ പോയി പഠിച്ചെന്നു പറയാം,’അമല പോൾ പറയുന്നു.

Content Highlight: Amala paul Talk About Reading Experience Of Aadujeevitham