Advertisement
Daily News
'ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ ചാടും ചാടും എന്ന്, ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി'; കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Sep 19, 05:56 am
Tuesday, 19th September 2017, 11:26 am

 

ന്യൂദല്‍ഹി: മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ സഹമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ഇടംപിടിച്ചപ്പോള്‍ മലയാളികളുടെ മനസില്‍ കണ്ണന്താനത്തിനൊപ്പം ഭാര്യ ഷീലയും ഇടം നേടിയിരുന്നു. ഐ.എ.എസ് ജീവിതത്തിനിടയില്‍ കോട്ടയം കളക്ടറായും പിന്നീട് രാഷ്ട്രീയപ്രവേശനത്തില്‍ കാഞ്ഞിരപ്പള്ളി എം.എല്‍.എയായും മലയാളികള്‍ക്ക് സുപരിചിതനായ കണ്ണന്താനത്തിന്റെ മന്ത്രി പദവി കേരളത്തിനുള്ള ഓണ സമ്മാനമായാണ് വിലയിരുത്തപ്പെട്ടത്.


Also Read: ഞാനൊരു റിബലാണ് അതുകൊണ്ടാണ് ഐ.എ.എസില്‍ നിന്ന് രാജിവെച്ചത്: അല്‍ഫോണ്‍സ് കണ്ണന്താനം


എന്നാല്‍ അധികാരമേറ്റെടുത്ത് അധികം താമസിക്കുന്നതിനു മുന്നേ വിവാദങ്ങളിലേക്കും കണ്ണന്താനത്തിന്റെ പല പ്രസ്താവനകളും വലിച്ചിഴക്കപ്പെട്ടു. ഐ.എ.എസ് ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കണ്ണന്താനത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭാര്യ ഷീല. ഗൃഹലക്ഷ്മിക്കായി രജി ആര്‍ നായര്‍ നടത്തിയ അഭിമുഖത്തിലാണ് ഷീല കണ്ണന്താനത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നത്.

“ഈ പുള്ളി പണ്ടുതൊട്ട് പറയുന്നതാ, ചാടും ചാടും എന്ന്. ഞാനിങ്ങനെ പിടിച്ചു നിര്‍ത്തി ഇരുപത്തിരണ്ടു വര്‍ഷം നിന്നു. എന്നാലല്ലെ പെന്‍ഷന്‍ കിട്ടുള്ളൂ. ഞാന്‍ വഴക്കു പറഞ്ഞു നിര്‍ത്തീതാ. തമ്പുരാനോട് ഞാന്‍ കണ്ണീരോടെ പറയും എന്റെ ദൈവമേ ആരും പുള്ളിക്ക് ഒരു സീറ്റ് കൊടുക്കരുതേ.. അപ്പോ പുള്ളി ഒരിക്കലും ചാടത്തില്ലല്ലോ”. ഷീല പറയുന്നു.


Dont Miss: അന്ന് മോദിയെ കുറിച്ച് പറഞ്ഞതൊക്കെ താങ്കള്‍ ഓര്‍ക്കുന്നുണ്ടോ? : ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള അര്‍ണബ് ഗോസ്വാമിയുടെ വെളിപ്പെടുത്തലുകളെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി


പിന്നീട് ഒരു ദിവസം കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കണ്ണന്താനം പറയുകയായിരുന്നെന്നും ഷീല പറയുന്നു. ജോലി കളയുന്നതിന്റെ വിഷമം ആയിരുന്നു തനിക്കെങ്കിലും ഒരു കുഴപ്പവും ഉണ്ടായില്ലെന്നും മാര്‍ച്ച് 30 നു രാജിവെച്ചയാള്‍ ഏപ്രില്‍ 30 നും എം.എല്‍.എ ആവുകയായിരുന്നെന്നും ഷീല പറയുന്നു.