റോയുടെ പുതിയ മേധാവി ആലോക് ജോഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th November 2012, 10:32 am
ന്യൂദല്‍ഹി: ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ റോയുടെ(റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ ആലോക് ജോഷിയെ നിയമിച്ചു.[]
1976 ബാച്ചിലാണ് ജോഷി ഐ.എ.എസ് നേടിയത്. റോയുടെ നിലവിലെ മേധാവിയായ എസ്.കെ ത്രിപാഠിക്ക് പകരമായാണ് ആലോക് നിയമിതനാകുന്നത്. ത്രിപാഠി നാളെ സ്ഥാനമൊഴിയും. റോയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് റോ. രണ്ട് വര്‍ഷത്തേക്കാണ് ആലോകിനെ നിയമിക്കുന്നത്.
1976 ബാച്ചിലെ യശോവര്‍ധന്‍ ആസാദിനെ റോ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടറാണ് ഇപ്പോള്‍ യശോവര്‍ധന്‍. എ.ബി മാതൂര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് യശോവര്‍ധനെ സെക്രട്ടറിയായി നിയമിക്കുന്നത്.