ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ (1982) എന്ന തമിഴ് സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് മീന. പിന്നീട് 1984ല്‍ പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ഒരു കൊച്ചുകഥ ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെയാണ് മീന ബാലതാരമായി മലയാളത്തില്‍ എത്തുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി മികച്ച സിനിമകളിലാണ് മീന ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചിരഞ്ജീവി, രജിനികാന്ത്, കമല്‍ ഹാസന്‍, മമ്മൂട്ടി മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളുടെ ഒപ്പം അഭിനയിക്കാനുള്ള അവസരവും നടിക്ക് ലഭിച്ചിരുന്നു.
ഇപ്പോള്‍ മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിരഞ്ജീവിയെ കുറിച്ച് പറയുകയാണ് മീന. ചിരഞ്ജീവി ഒരു നല്ല ഡാന്‍സറാണെന്നും അദ്ദേഹം സെറ്റിലുള്ള എല്ലാവരേയും ഈക്വലായി കാണുമെന്നും നടി പറയുന്നു
നടന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാവരുടെയും കൂടെയിരുന്നാണ് കഴിക്കുകയെന്നും മാറി ഇരുന്നാല്‍ ‘എന്താ ഞങ്ങളുടെ കൂടെ ഇരുന്നാല്‍ രോഗം പിടിക്കുമോ? ഞങ്ങള്‍ ബാഡ് പീപ്പിളാണോ’ എന്നൊക്കെ ചോദിക്കുമെന്നും മീന പറഞ്ഞു.
‘ചിരഞ്ജീവി ഗാരു ഒരു ബ്യൂട്ടിഫുള്‍ ഡാന്‍സറാണ്. അദ്ദേഹം സെറ്റിലുള്ള സമയത്തൊക്കെ ചുറ്റുമുള്ള എല്ലാവരേയും ഈക്വലായി തന്നെയാണ് കാണുക. പിന്നെ അദ്ദേഹം ലഞ്ച് കഴിക്കുമ്പോള്‍ എല്ലാവരുടെയും കൂടെയിരുന്നാണ് കഴിക്കുക.
ഞാന്‍ സെപ്പറേറ്റായി ഇരുന്നാല്‍ ‘എന്താ ഞങ്ങളുടെ കൂടെ ഇരുന്നാല്‍ രോഗം പിടിക്കുമോ? ഞങ്ങള്‍ ബാഡ് പീപ്പിളാണോ’ എന്നൊക്കെ ചോദിക്കും. നിങ്ങള്‍ക്ക് ഡിസ്റ്റര്‍ബെന്‍സൊന്നും ആവണ്ടായെന്ന് വിചാരിച്ചാണെന്ന് പറഞ്ഞാല്‍ ‘ഇല്ലല്ലോ, ഞങ്ങള്‍ക്ക് ഡിസ്റ്റര്‍ബെന്‍സൊന്നുമില്ല’ എന്ന് പറയും. ഒന്നിച്ചിരുന്ന് ഭക്ഷണമെല്ലാം കഴിക്കും,’ മീന പറഞ്ഞു.
Content Highlight: Meena Talks About Chiranjeevi