Movie Day
കോടികള്‍ വേണ്ട; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ പിന്‍മാറി അല്ലു അര്‍ജുന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 20, 04:20 am
Wednesday, 20th April 2022, 9:50 am

പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തില്‍ നിന്ന് തെലുങ്ക് താരം അല്ലു അര്‍ജുന്‍ പിന്‍മാറി.
പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ചത്.

താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് അല്ലുവിന്റെ നിലപാടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

അല്ലുവിന്റെ തീരുമാനത്തിന് കയ്യടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പുഷ്പയാണ് അല്ലുവിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ‘പുഷ്പ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് അല്ലു. പുഷ്പ’യുടെ വിജയത്തിന് ശേഷം അല്ലു അര്‍ജുന്റെ താരമൂല്യവും വലിയ രീതിയില്‍ ഉയര്‍ന്നിരുന്നു

വേണു ശ്രീറാം,കൊരട്ടാല ശിവ, എ.ആര്‍ മുരുഗദോസ്, പ്രശാന്ത് നീല്‍, ബോയപതി ശ്രീനു എന്നീ സംവിധായകരുടെ ചിത്രങ്ങളാണ് അല്ലുവിന്റെ പുതിയ പ്രോജക്ടുകള്‍.

 

Content Highlights: Allu Arjun Rejects Whopping Amount, Decides Not To Feature In a Tobacco Endorsement