കഴിഞ്ഞ ദിവസം യു.എ.ഇ ക്ലബ്ബായ ശബാബ് അല്‍ അഹ്‌ലിക്കെതിരായ മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ഇതോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് അല്‍ നസര്‍.
മത്സരത്തിനിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നടത്തിയ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണിപ്പോള്‍. മത്സരത്തില്‍ സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും റൊണാള്‍ഡോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന് രണ്ട് ഗോളുകള്‍ക്കുള്ള അവസരമുണ്ടായിരുന്നു. റൊണാള്‍ഡോയുടെ മുന്നേറ്റത്തിലൂടെ ലഭിക്കേണ്ടിയിരുന്ന രണ്ട് പെനാല്‍ട്ടികള്‍ റഫറി നിഷേധിക്കുകയായിരുന്നു.
Here is a Thread of All The Penalties NOT given for Al Nassr Tonight… the Agenda against Cristiano Ronaldo is insane pic.twitter.com/eoAJF8exrA
— Albi 🇽🇰 (@albiFCB7) August 22, 2023
മത്സരത്തിന്റെ രണ്ടാം പാദത്തിലായിരുന്നു താരത്തിന് രണ്ട് അവസരങ്ങളും നഷ്ടമായത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്‌സിലേക്ക് മികച്ച ഡിബ്രിങ്ങുമായെത്തിയ റോണോയെ ശബാബ് താരം ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് എതിര്‍ ടീമിലെ പ്രതിരോധ താരത്തിന്റെ കയ്യില്‍ തട്ടി പാഴാവുകയും ചെയ്തു.
രണ്ട് സാഹചര്യങ്ങളിലും പെനാല്‍ട്ടി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് റോണോ റഫറിയോട് തട്ടിക്കയറിയത്. മത്സരത്തില്‍ റഫറി കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ അല്‍ നസര്‍ നേരത്തെ തന്നെ ജയമുറപ്പിക്കുമായിരുന്നെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
Al Nassr qualify for the Asian Champions League in a thriller 🍿 pic.twitter.com/Z8hIQTfLKZ
— ESPN FC (@ESPNFC) August 22, 2023
അതേസമയം, മത്സരം തോറ്റുവെന്നുറപ്പിച്ചിടത്ത് നിന്നായിരുന്നു അല്‍ നസര്‍ തകര്‍പ്പന് തിരിച്ചുവരവ് നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ മികച്ച വിജയങ്ങളിലൊന്നിനായിരുന്നു ചൊവ്വാഴ്ച രാത്രി റിയാദ് സാക്ഷ്യം വഹിച്ചത്. മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ അല്‍ നസര്‍ 2-1ന് പിന്നിലായിരുന്നു. എന്നാല്‍ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി അല്‍ നസര്‍ ജയമുറപ്പിക്കുകയായിരുന്നു.
പ്രോ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അടിപതറിയ അല്‍ നസറിന് വലിയ ആത്മവിശ്വാസമായിരിക്കും ഈ വിജയം നല്‍കിയിട്ടുണ്ടാവുക. സൗദിയില്‍ നിന്നുള്ള അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ്, അല്‍ ഫൈഹ എന്നീ ക്ലബ്ബുകള്‍ നേരത്തെ തന്നെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു.
These clear cut penalties were robbed from Al Nassr.
It’s always Cristiano Ronaldo against everyone… pic.twitter.com/QLqx25yPSv
— Kushagra 1970 (@KushagraPSG) August 22, 2023
മത്സരത്തിന്റെ 11ാം മിനിട്ടില്‍ ടാലിസ്‌കയുടെ ഗോളിലൂടെ അല്‍ നസര്‍ ലീഡ് നേടിയിരുന്നു. 18ാം മിനിട്ടില്‍ ശബാബ് അല്‍ അഹ്‌ലി താരം യഹ്യ അല്‍ ഗസാനിയുടെ ഗോള്‍ പിറന്നതോടെ മത്സരം സമനിലയിലായി. 46ാം മിനിട്ടില്‍ താരത്തിന്റെ രണ്ടാം ഗോള്‍ പിറന്നതോടെ യു.എ.ഇ ക്ലബ്ബ് ഒരു ഗോളിന് മുന്നിലായി. തുടര്‍ന്ന് സ്‌കോര്‍ ചെയ്യാന്‍ അല്‍ നസര്‍ താരങ്ങള്‍ കിണഞ്ഞ പരിശ്രമിച്ചെങ്കിലും ശബാബ് ഡിഫന്‍ഡേഴ്‌സ് വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. ടാലിസ്‌കയുടെ ഇരട്ട ഗോളിന് പുറമെ സുല്‍ത്താന്‍ അല്‍ ഗന്നാം, മാഴ്‌സെലോ ബ്രോസോവ.
Content Highlights: All The Penalties not given for Al Nassr, Cristiano fight against referree