കോപ്പ മുതല്‍ കോപ്പ വരെ, ഒപ്പം ലോകകപ്പും; എമി തടുത്തിട്ട പെനാല്‍ട്ടികളെല്ലാം ഒറ്റ നോട്ടത്തില്‍
Sports News
കോപ്പ മുതല്‍ കോപ്പ വരെ, ഒപ്പം ലോകകപ്പും; എമി തടുത്തിട്ട പെനാല്‍ട്ടികളെല്ലാം ഒറ്റ നോട്ടത്തില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th July 2024, 11:11 am

അര്‍ന്റീനയെ ലോകകപ്പ് കിരീടമണിയിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചവന്‍, 2021 കോപ്പ അമേരിക്കയിലെ രക്ഷകന്‍ ഇപ്പോള്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയെ പെനാല്‍ട്ടി ഷൂട്ട് ഔട്ട് എന്ന നൂല്‍പ്പാലത്തിലൂടെ കൈപിടിച്ചുനടത്തിയിരിക്കുകയാണ്.

2024 കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ടാണ് ദിബു എന്ന് ആരാധകര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഗോള്‍വല കാക്കും ഭൂതത്താന്‍ ആല്‍ബിസെലസ്റ്റിനെ സെമി ഫൈനലിലെത്തിച്ചത്.

പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ മെസി ഷോട്ട് മിസ്സാക്കിയതോടെ ഇക്വഡോറിന് മുമ്പില്‍ അഡ്വാന്റേജ് നേടാനുള്ള എല്ലാ അവസരവുമുണ്ടായിരുന്നു. എന്നാല്‍ എമിലിയാനോ എന്ന വന്‍മതിലില്‍ തട്ടി ഇക്വഡോര്‍ വീണപ്പോള്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന ഷൂട്ട് ഔട്ട് എന്ന കടമ്പ മറികടന്നു.

പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ താരത്തിന്റെ ഷോട്ട് സ്‌റ്റോപ്പിങ് എബിലിറ്റിയെക്കാള്‍ ‘ചത്താലും നീയൊന്നും എന്നെ മറികടന്ന് ഗോളടിക്കില്ലെടാ’ എന്ന താരത്തിന്റെ മെന്റാലിറ്റിയാണ് എതിരാളികളെ ഭയപ്പെടുത്തുന്നത്. ഈ മെന്റാലിറ്റി തന്നെയാണ് അര്‍ജന്റീനയെ പല കുറി കിരീടത്തിലേക്കെത്തിച്ചതും.

അര്‍ജന്റീനക്കായി ഗോള്‍വല കാക്കവെ ഇതുവരെ 24 പെനാല്‍ട്ടികളാണ് എമിലിയാനോ നേരിട്ടത്. ഇതില്‍ ഒമ്പത് ഷോട്ടുകള്‍ താരം തടുത്തിട്ടപ്പോള്‍ മൂന്ന് തവണ എതിരാളികള്‍ ഷോട്ട് മിസ്സാക്കി.

 

12 തവണയാണ് എതിരാളികള്‍ എമിലിയാനോക്കെതിരെ ഗോള്‍ കണ്ടെത്തിയത്. താരത്തിന്റെ എഫക്ടീവ് പേര്‍സെന്റേജ് (തടുത്തിട്ടതും എതിരാളികള്‍ മിസ് ചെയ്തതും അടക്കം) 50% ആണ്.

എമിലിയാനോ അര്‍ജന്റീനക്കായി തടുത്തിട്ട പെനാല്‍ട്ടികള്‍ (എതിരാളികള്‍ മിസ് ചെയ്തതും)

(നമ്പര്‍ – എതിരാളികള്‍ – ഷോട്ട് എടുത്ത താരം – ടൂര്‍ണമെന്റ് – മത്സരത്തിന്റെ ഏത് നിമിഷമാണ് ഷോട്ട് എടുത്തത് – ഷോട്ടിന്റെ ഔട്ട്കം – റിസള്‍ട്ട് എന്നീ ക്രമത്തില്‍) * ബ്രാക്കറ്റില്‍ ഷൂട്ട് ഔട്ടിന്റെ റിസള്‍ട്ട്

1. ചിലി – അര്‍ട്യൂറോ വിദാല്‍ – കോപ്പ അമേരിക്ക 2021, ഗ്രൂപ്പ് ഘട്ടം – റെഗുലര്‍ ടൈം – സേവ് ചെയ്തു – 1-1

2. കൊളംബിയ – ഡാവിന്‍സണ്‍ സാഞ്ചസ് – കോപ്പ അമേരിക്ക 2021, സെമി ഫൈനല്‍- പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 1-1 (3-2)

3. കൊളംബിയ – യെരി മിന – കോപ്പ അമേരിക്ക 2021, സെമി ഫൈനല്‍- പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 1-1 (3-2)

4. കൊളംബിയ – എഡ്വിന്‍ കാര്‍ഡോണ – കോപ്പ അമേരിക്ക 2021, സെമി ഫൈനല്‍- പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 1-1 (3-2)

5. പെറു – യോഷിമാര്‍ യോടുണ്‍ – 2022 ലോകകപ്പ്, ക്വാളിഫയര്‍ – റെഗുലര്‍ ടൈം – യോടുണ്‍ ഷോട്ട് പുറത്തേക്കടിച്ചു – 1-0

6. നെതര്‍ലന്‍ഡ്‌സ് – വിര്‍ജില്‍ വാന്‍ ജിക് – 2022 ലോകകപ്പ് – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 2-2 (4-3)

7. നെതര്‍ലന്‍ഡ്‌സ് – സ്റ്റീവന്‍ ബെര്‍ഗൂയിസ് – 2022 ലോകകപ്പ് – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 2-2 (4-3)

8. ഫ്രാന്‍സ് – കിങ്‌സ്‌ലി കോമന്‍ – 2022 ലോകകപ്പ്, ഫൈനല്‍ – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 3-3 (4-2)

9. ഫ്രാന്‍സ് – ഔറാലിയന്‍ ടച്‌മെനി – 2022 ലോകകപ്പ്, ഫൈനല്‍ – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – ടച്‌മെനി ഷോട്ട് പുറത്തേക്കടിച്ചു – 3-3 (4-2)

10. ഇക്വഡോര്‍ – എന്നര്‍ വലന്‍സിയ – കോപ്പ അമേരിക്ക 2024, ക്വാളിഫയേഴ്‌സ് – വലന്‍സിയ ഷോട്ട് പുറത്തേക്കടിച്ചു – 1-1 (4-2)

11. ഇക്വഡോര്‍ – ഏയ്ഞ്ചല്‍ മേന – കോപ്പ അമേരിക്ക 2024 – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 1-1 (4-2)

12. ഇക്വഡോര്‍ – അലന്‍ മിന്‍ഡ – കോപ്പ അമേരിക്ക 2024 – പെനാല്‍ട്ടി ഷൂട്ട് ഔട്ട് – സേവ് ചെയ്തു – 1-1 (4-2)

 

പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ എമിലിയാനോയുടെ പ്രകടനം (സേവ് ചെയ്ത ഷോട്ടുകള്‍)

(എതിരാളികള്‍ – ടൂര്‍ണമെന്റ് – സേവ് ചെയ്തത് – എതിരാളികള്‍ മിസ് ചെയ്തത് – ഫലം)

കൊളംബിയ – കോപ്പ അമേരിക്ക 2021, സെമി ഫൈനല്‍ – 3 – 0 ജയം (3-2)

നെതര്‍ലന്‍ഡ്‌സ് – 2022 ഖത്തര്‍ ലോകകപ്പ് – 2 – 0 ജയം (4-3)

ഫ്രാന്‍സ് – 2022 ഖത്തര്‍ ലോകകപ്പ്, ഫൈനല്‍ – 1 – 1 – ജയം (4-2)

ഇക്വഡോര്‍ – കോപ്പ അമേരിക്ക 2024, ക്വാര്‍ട്ടര്‍ ഫൈനല്‍ – 2 – 0 – ജയം (4-2)

 

Also Read: കൊടുങ്കാറ്റായി പീറ്റേഴ്‌സനും ഫില്‍ മസ്റ്റാര്‍ഡും; സൗത്ത് ആഫ്രിക്കയ്ക്ക് വീണ്ടും തോല്‍വി!

 

Also Read: ഇന്ത്യയ്ക്ക് വമ്പന്‍ വരവേല്‍പ്പ്, മറൈന്‍ ഡ്രൈവില്‍ ജനസാഗരം!

 

Also Read: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്‍!

 

Content highlight: All Penalties saved by Emiliano Martinez