Advertisement
Kerala News
തോക്കുകളെല്ലാം ഇവിടുണ്ട്; എസ്.എ.പി ക്യാംപില്‍ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 17, 06:06 am
Monday, 17th February 2020, 11:36 am

തിരുവനന്തപുരം: എസ്.എ.പി ക്യാംപില്‍ നിന്ന് തോക്കുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി. 647 തോക്കുകളും ക്യാംപിലുണ്ടെന്ന് തച്ചങ്കരി പരിശോധനയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്റെ കൈവശമുണ്ടെന്നും തച്ചങ്കരി പറഞ്ഞു.

ടോമിന്‍ തച്ചങ്കരിയുടെ നേതൃത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. സീരിയല്‍ നമ്പര്‍ അനുസരിച്ചായിരുന്നു പരിശോധന നടത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസിന്റെ കയ്യിലുള്ള 606 ഓട്ടോമാറ്റിക് റൈഫിളുകളില്‍ 25 റൈഫിളുകള്‍ നഷ്ടമായെന്നായിരുന്നു സി.എ.ജി കണ്ടെത്തല്‍.

WATCH THIS VIDEO: