ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ നടപടിയുണ്ടാവില്ല; മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയ ആരോപണവും തള്ളി ബി.എം.സി അധികൃതര്‍
national news
ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ നടപടിയുണ്ടാവില്ല; മാധ്യമ വാര്‍ത്തകളും സോഷ്യല്‍ മീഡിയ ആരോപണവും തള്ളി ബി.എം.സി അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 17th December 2021, 8:48 am

മുംബൈ: ബോളിവുഡ് നടി ആലിയ ഭട്ട് ക്വാറന്റൈന്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടില്ലെന്ന് ബി.എം.സി അധികൃതര്‍.

ദല്‍ഹിയിലേക്ക് യാത്ര ചെയ്ത ആലിയ ക്വാറന്റൈന്‍ നിയമങ്ങള്‍ തെറ്റിച്ചിട്ടുണ്ടെന്ന് വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തില്‍ അധികൃതര്‍ തന്നെ വ്യക്തത വരുത്തിയത്.

ദല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് ആലിയ കൊവിഡ് 19 ടെസ്റ്റ് നടത്തിയിരുന്നെന്നും അവരുടെ റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരുന്നുവെന്നും ക്വാറന്റൈനില്‍ ആയിരുന്നില്ലെന്നും ബി.എം.സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഈ ആഴ്ച ആദ്യം, നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ വസതിയില്‍ നടന്ന അത്താഴ വിരുന്നില്‍ പങ്കെടുത്ത ശേഷം അഭിനേതാക്കളായ കരീന കപൂര്‍ ഖാനും അമൃത അറോറയ്ക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലിയയ്‌ക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നത്.

ക്വാറന്റൈന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് ആലിയ ഭട്ട് സിനിമയുടെ ചിത്രീകരണത്തിനായി ദല്‍ഹിയിലേക്ക് പോയതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

എന്നാല്‍ കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ആലിയ ഭട്ടിനെതിരെ ഒരു നടപടിയും ആവശ്യമില്ല എന്നാണ് കൊവിഡ് 19 നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിരസിച്ചുകൊണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Alia Bhatt Didn’t Violate Quarantine Rules: Mumbai Civic Body Official