ഓസ്‌ട്രേലിയ- ന്യൂസിലാന്‍ഡ് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 77 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 372 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി. ഒരു ടെസ്റ്റ് മത്സരത്തില്‍ പത്ത് ക്യാച്ചുകള്‍ നേടുന്ന രണ്ടാമത്തെ ഓസ്‌ട്രേലിയന്‍ താരമെന്ന റെക്കോഡ് നേട്ടമാണ് അലക്‌സ് ക്യാരി സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലും അഞ്ച് ക്യാച്ചുകളാണ് അലക്‌സ് നേടിയത്.
🏏New Zealand are all out for 372, leaving the Aussies with 279 to win.
അതേസമയം ഓസീസ് ബൗളിങ്ങില്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി.
കിവീസ് ബാറ്റിങ്ങില്‍ രചിൻ രവീന്ദ്ര 153 പന്തില്‍ 82 റണ്‍സും ടോം ലാഥം 168 പന്തില്‍ 73 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഡാറില്‍ മിച്ചല്‍ 98 പന്തില്‍ 58 റണ്‍സും നായകന്‍ വില്യംസണ്‍ 17 പന്തില്‍ 51 റണ്‍സും നേടി കിവീസ് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു.