World News
ക്രിസ്ത്യന്‍ വിഭാഗം ഉടക്കി; മതപരിവര്‍ത്തനം ഭയന്ന് യോാഗ വേണ്ടെന്ന് വെച്ച് അമേരിക്കയിലെ അലബാമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 02, 06:57 am
Friday, 2nd April 2021, 12:27 pm

 

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ തടഞ്ഞുവെച്ചു. യു.എസിലെ അലബാമയിലാണ് ബില്ല് തടഞ്ഞുവെച്ചത്.

യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഗ്രൂപ്പകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്ല് തടഞ്ഞുവെച്ചത്. ഹിന്ദു മത വിഭാഗക്കാര്‍ യോഗയിലൂടെ മത പരിവര്‍ത്തനത്തിന് ശ്രമിക്കുമെന്നായിരുന്നു പ്രധാനമായും ക്രിസ്ത്യന്‍ യാഥാസ്ഥിതിക ഗ്രൂപ്പുകള്‍ ആരോപണം ഉന്നയിച്ചത്.

1993 അലബാമ ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിരോധിച്ചിരുന്നു. 2020ല്‍ അലബാമയില്‍ യോഗ നിരോധനം നീക്കുന്ന ബില്‍ 17നെതിരെ 84 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു.

തുടര്‍ന്ന് ബില്‍ സെനറ്റിന്റെ അംഗീകാരത്തിന് വിട്ടെങ്കിലും ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ബില്‍ മരവിപ്പിക്കുകയായിരുന്നു.


ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാന
ല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alabama rejects yoga bill fearing Christian groups protest