Kerala
എ.കെ ആന്റണിക്ക് കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 18, 08:53 am
Wednesday, 18th November 2020, 2:23 pm

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച ആന്റണിയുടെ ഭാര്യ എലിസബത്തിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എലിസബത്തും ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആന്റണി നിരീക്ഷണത്തിലായിരുന്നു.

അച്ഛനും അമ്മയ്ക്കും കൊവിഡ് പോസിറ്റീവാണെന്നും ഇരുവരും ആശുപത്രിയിലാണെന്നും മകന്‍ അനില്‍ ആന്റണി ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അനില്‍ പോസ്റ്റില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: AK Antony Covid