മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
അജു വര്‍ഗീസ് അഭിനയിച്ച് ഈ വര്‍ഷം ഇറങ്ങിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്.
കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചെയ്യുമ്പോള്‍ വിനീത് ശ്രീനിവാസന്‍ തന്റെ അഭിനയത്തില്‍ കുറച്ച് അസ്വസ്ഥനായിരുന്നു എന്നാണ് അജു വര്‍ഗീസ് പറയുന്നത്. താന്‍ ട്രോളുകളെയും റിവ്യൂ ചെയ്യുന്നവരെയും പേടിച്ച് കുറച്ച് ഓവര്‍ ആക്ടിങ് കുറച്ചിരുന്നെന്നും താരം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ ചെയ്യുമ്പോള്‍ വിനീത് എന്റെ അഭിനയത്തില്‍ കുറച്ച് അപ്‌സറ്റായിരുന്നു. ഞാന്‍ ട്രോളുകളെയും റിവ്യൂവേഴ്‌സിനെയും പേടിച്ച് കുറച്ച് ഓവര്‍ ആക്ടിങ് കുറച്ചു. പക്ഷെ വിനീതിന് ചിലത് കുറച്ച് ലൗഡായി തന്നെ വേണമായിരുന്നു. അത് അദ്ദേഹം പറയുകയും ചെയ്തിട്ടുണ്ട്.
അവസാനം കട്ട് പറഞ്ഞാല്‍ ഞാന്‍ അടുത്ത് പോയി ഇരുന്ന് വളരെ ഫ്രീയായിട്ട് സംസാരിക്കും. അപ്പോള്‍ ഇതല്ലേ നിന്നോട് ഞാന്‍ നേരത്തെ തരാന്‍ പറഞ്ഞത് എന്നായിരുന്നു വിനീതിന്റെ ചോദ്യം. ഒന്നുരണ്ട് ദിവസം അദ്ദേഹം എന്റെ പെര്‍ഫോമന്‍സില്‍ അപ്‌സറ്റായിരുന്നു എന്നതാണ് സത്യം.
സെറ്റില്‍ ഞാന്‍ വിനീതില്‍ ഒരു സുഹൃത്തിനെ കാണാറില്ല. എനിക്ക് കുറച്ചുകൂടെ സ്ട്രിക്റ്റ് ആയിട്ടുള്ള സംവിധായകനായിട്ടാണ് തോന്നിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് അദ്ദേഹം ഫ്രണ്ട്‌ലി ആയി തോന്നുമെങ്കിലും ഞാന്‍ ആ സ്‌പേസിലേക്ക് പോകാറില്ല,’ അജു വര്‍ഗീസ് പറഞ്ഞു.
Content Highlight: Aju Varghese Talks About Vineeth Sreenivasan And Varshangalkku Shesham Movie