മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന അഭിനേതാവാണ് അജു വര്‍ഗീസ്. തുടക്ക കാലത്തെ കോമഡി കഥാപാത്രങ്ങളിലൂടെ അജു വര്‍ഗീസ് പ്രേക്ഷക ശ്രദ്ധ നേടി. ഇപ്പോള് സിനിമയുടെ വ്യത്യസ്ത തലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുകയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ കണ്ടൊരു കമന്റിനെ കുറിച്ച് സംസാരിക്കുകയാണ് അജു വര്‍ഗീസ്. ഓരോ ജനറേഷന്‍ മാറുംതോറും പല അഭിനേതാക്കളുടെയും മികച്ച വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്ന് അജു പറയുന്നു. താന്‍ ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കമന്റ് കണ്ടുവെന്നും അതില്‍ മോഹന്‍ലാലിന്റെ മികച്ച ചിത്രമായി പറയുന്നത് രാവണപ്രഭു ആണെന്നും അജു വര്‍ഗീസ് പറഞ്ഞു.
രാവണപ്രഭു ഒരു മോശം സിനിമയാണെന്ന് താന്‍ പറയില്ലെന്നും എന്നാല്‍ അതിനേക്കാള്‍ മികച്ച വര്‍ക്കുകള്‍ മോഹന്‍ലാല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഹന്‍ലാല്‍ മുമ്പ് ചെയ്ത മികച്ച വര്‍ക്കുകളെ കുറിച്ച് അറിവില്ലാത്തവരാണ് ആ കമന്റ്റിട്ടതെന്നും അജു വര്‍ഗീസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു വര്‍ഗീസ്.
‘ഓരോ ജനറേഷന്‍ മാറുമ്പോള്‍ പല അഭിനേതാക്കളുടെയും മികച്ച വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകും. അതിന് ഞാന്‍ ഒരു ഉദാഹരണം പറയാം, കുറച്ച് ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഒരു ഫണ്ണി കമന്റ് കണ്ടു, മോഹന്‍ലാലിന്റെ ഏറ്റവും മികച്ച സിനിമയാണ് രാവണപ്രഭു എന്ന്.
രാവണപ്രഭു ഒരു മോശം സിനിമയാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. പക്ഷെ അതിനേക്കാളും മികച്ച സിനിമകള്‍ അദ്ദേഹത്തിന് കരിയറിലുണ്ട്.
അവരുടെ അറിവില്ലായ്മ കാരണം പറയുന്നതാണ് അത്. അദ്ദേഹം അതിന് മുമ്പ് ചെയ്ത മികച്ച പ്രകടനങ്ങളെ കുറിച്ച് ധാരണയില്ലാത്തതുകൊണ്ട് പറയുന്നതാണ്.
പക്ഷെ ഈ തലമുറയിലും ലാലേട്ടന്‍ എത്തി. എന്റെ കുട്ടികളിലെല്ലാം പുലിമുരുഗന്‍ എന്ന ചിത്രം കണ്ടതിന് ശേഷമാണ് മോഹന്‍ലാല്‍ എന്ന നടന്റെ ഇമ്പാക്ട് ഉണ്ടാകുന്നത്,’ അജു വര്‍ഗീസ് പറയുന്നു.