national news
ദല്‍ഹി സര്‍വകലാശാലയില്‍ ഐസ പ്രസിഡന്റിന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 01, 05:39 am
Saturday, 1st September 2018, 11:09 am

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ ഐസ പ്രവര്‍ത്തകരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി. ഐസ പ്രസിഡന്റ് കൗള്‍പ്രീത് കൗര്‍ ഉള്‍പ്പെടെയുള്ളവരെ എ.ബി.വി.പിക്കാര്‍ മര്‍ദിച്ചെന്നാണ് പരാതി.

സര്‍വകലാശാലയിലെ കിരോരി മാല്‍ കോളെജിലാണ് സംഭവം. കോളെജിലെ പ്രൊഫസറെ കാണാനായി കൗള്‍പ്രീത് കൗര്‍ എത്തിയപ്പോഴാണ് നാല് എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

കോളെജില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൗള്‍പ്രീതിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.

അതേസമയം, കൗള്‍പ്രീത് കൗറിനെതിരെ വലിയതോതില്‍ എ.ബി.വി.പി സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ദല്‍ഹി സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ട് കൗള്‍പ്രീത് എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ തെറിവിളി നടത്തുന്നത്.