4ജി വേഗതയില്‍ മുമ്പന്‍ എയര്‍ടെല്‍, ലഭ്യതയില്‍ ജിയോയും
Tech
4ജി വേഗതയില്‍ മുമ്പന്‍ എയര്‍ടെല്‍, ലഭ്യതയില്‍ ജിയോയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th April 2018, 1:18 pm

ടെലികോം രംഗത്ത് എയര്‍ടെല്‍- ജിയോ പോര് തുടരുന്നു. ഓപ്പണ്‍ സിഗ്നല്‍ പുറത്തുവിട്ട കണക്കുപ്രകാരം ഡൗണ്‍ലോഡിംഗ് വേഗതയില്‍ എയര്‍ടെല്‍ മുന്നിലെത്തിയപ്പോള്‍ മികച്ച നെറ്റ് വര്‍ക്ക് കവറേജില്‍ ജിയോയാണ് ഒന്നാമത്.

എല്ലാ മുന്‍നിര സേവനദാതാക്കള്‍ക്കും 65 ശതമാനം എല്‍.ടി.ഇ ലഭ്യത ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടെന്നും ഇത് വര്‍ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പൊതുവില്‍ എല്‍.ടി.ഇ വേഗതയില്‍ കുറവുണ്ടായിട്ടുണ്ട്

4ജിയില്‍ എയര്‍ടെലിന്റെ ഡൗണ്‍ലോഡ് വേഗത സെക്കന്റില്‍ 9.31 എം.ബി ആണ്. രണ്ടാംസ്ഥാനത്തുള്ള ഐഡിയയുടേത് 7.17 എം.ബി.പി.എസും മൂന്നാം സ്ഥാനത്തുള്ള വോഡഫോണിന്റെ വേഗത 6.98 എബിപിഎസും ആണ്.


Also Read:  മക്ക മസ്ജിദ് സ്‌ഫോടനം; വിധി പ്രഖ്യാപിച്ച എന്‍.ഐ.എ ജഡ്ജിയുടെ രാജി ചീഫ് ജസ്റ്റീസ് തള്ളി


 

ഏറ്റവും കൂടുതല്‍ 4ജി ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5.13 എം.ബി.പി.എസ് ആണ് വേഗത. എന്നാല്‍ റിലയന്‍സ് ജിയോ തന്നെയാണ് 4ജി സേവന രംഗത്തെ പ്രധാന എതിരാളിയെന്നും ഓപ്പണ്‍സിഗ്‌നല്‍ പറയുന്നു.

എന്നാല്‍ എല്‍.ടി.ഇ സേവനലഭ്യതയില്‍ മറ്റാരേക്കാളും മുന്നിലാണ് ജിയോ. 96.4 ശതമാനമാണ് ജിയോയുടെ 4ജി നെറ്റ്വര്‍ക്ക്. ഒക്ടോബറില്‍ ഇത് 95.6 ശതമാനമായിരുന്നു.

4ജി വിപണിയിലും എയര്‍ടെല്ലും വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 4ജി ലഭ്യത 9 ശതമാനം വര്‍ധിപ്പിച്ച എയര്‍ടെല്‍ 66.8 ശതമാനം എന്ന നിലയിലെത്തിയിട്ടുണ്ട്.

WATCH THIS VIDEO: