national news
സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടും: വ്യോമയാന മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 27, 01:04 pm
Wednesday, 27th November 2019, 6:34 pm

ന്യൂദല്‍ഹി: സ്വകാര്യവല്‍ക്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രാജ്യസഭയില്‍. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇതുമൂലം ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമാകില്ലെന്നും മന്ത്രി പറഞ്ഞു.

ധനകാര്യ മന്ത്രാലയത്തില്‍ നിന്ന് എയര്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതുമൂലം സ്വകാര്യവല്‍ക്കരണമല്ലാതെ മറ്റ് പോംവഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈകാതെ തന്നെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മാര്‍ച്ചിനുള്ളില്‍ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ നേരത്തെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.പി.സി.എല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കൊപ്പം എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണത്തിനും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ജെറ്റ് എയര്‍വേയ്സിനെ മുന്‍ ജീവനക്കാര്‍ക്ക് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. മുന്‍ ജീവനക്കാര്‍ക്ക് ജോലി നല്‍കേണ്ടത് സര്‍ക്കാര്‍ അല്ലെന്നും ജെറ്റ് മാനേജ്‌മെന്റ് ആണെന്നും മന്ത്രി വ്യക്തമാക്കി.