ഇന്ത്യ മുഴുവന്‍ തരംഗമായിരിക്കുകയാണ് കമല്‍ ഹാസന്‍-ലോകേഷ് കനകരാജ് കൂട്ടുകെട്ടിലെത്തിയ വിക്രം. ഫഹദ് ഫാസില്‍, വിജയ് സേതുപതി, നരേയ്ന്‍ എന്നിങ്ങനെ വലിയ താരനിര തന്നെ എത്തിയ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ സൂര്യയുമെത്തിയിരുന്നു. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തില്‍ ഏറെ കയ്യടി നേടിയ കഥാപാത്രമാണ് എജന്റ് ടീന.
അപ്രതീക്ഷിതമായി വന്ന ഏജന്റ് ടീനയുടെ ഫൈറ്റിനാണ് പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചത്. ഇപ്പോഴിതാ ഏജന്റ് ടീനയുടെ ഫൈറ്റ് അടങ്ങിയ സ്നീക് പീക് പുറത്തുവിട്ടിരിക്കുകയാണ് വിക്രമിന്റെ അണിയറ പ്രവര്‍ത്തകര്‍. പതിനഞ്ച് സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയാണ് രാജ് കമല്‍ ഇന്റര്‍നാഷണല്‍ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
Agent Tina here from Pilot Black Squad 🔥#KamalHaasan#Vikram #VikramAllTimeRecord @ikamalhaasan @Dir_Lokesh @Udhaystalin @VijaySethuOffl #FahadhFaasil @anirudhofficial #Mahendran @turmericmediaTM @SonyMusicSouth @RedGiantMovies_ pic.twitter.com/mgA21PWK8U
— Raaj Kamal Films International (@RKFI) June 19, 2022
വാസന്തിയാണ് ടീനയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 30 കൊല്ലമായി ഡാന്‍സ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് വാസന്തി. അതേസമയം വിക്രം സകല റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്. തമിഴ് നാട്ടില്‍ ചിത്രം ബാഹുബലി 2ന്റെ കളക്ഷന്‍ റെക്കോഡുകള്‍ മറികടന്ന് ഇന്‍ഡസ്ട്രി ഹിറ്റ് ആയിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി 2 കയ്യടക്കി വെച്ചിരിക്കുന്ന റെക്കോഡാണ് വിക്രം തകര്‍ത്തത്.
ലോകമെമ്പാടും നിന്ന് ചിത്രം 300 കോടിക്ക് മുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് മുന്‍പ് തന്നെ ഒ.ടി.ടി റൈറ്റ്സിലൂടെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു . ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒ.ടി.ടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രം നിര്‍മിച്ചത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്‌നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Content Highlight : Agent Tina in Vikram movie Sneak peak Released by Raj Kamal international