Film News
എമ്പുരാനിലെ പതിനേഴ് ഭാഗങ്ങള്‍ മാറ്റും; കലാപദൃശ്യങ്ങള്‍ ഒഴിവാക്കും, ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 29, 09:53 am
Saturday, 29th March 2025, 3:23 pm

വിവാദമായതിന് പിന്നാലെ എമ്പുരാന്‍ സിനിമക്ക് മാറ്റം വരുന്നു. സിനിമയുടെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. പ്രതിക്ഷേധങ്ങള്‍ ശക്തമായതോടെ നിര്‍മാതാക്കളാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത്.

ചിത്രത്തിന്റെ വളണ്ടറി മോഡിഫിക്കേഷന്‍ തിങ്കളാഴ്ച പൂര്‍ത്തിയാകും. പ്രധാന വില്ലന്റെ ബജ്റംഗി എന്ന പേര് മാറ്റുകയും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളില്‍ പലതും കട്ട് ചെയ്തുമായിരിക്കും ചിത്രം ഇനി തിയേറ്ററുകളിലെത്തുക. എമ്പുരാനില്‍ ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങളും മ്യൂട്ടും ചെയ്യും. updating…

Content Highlight: Seventeen parts of Empuran Movie will be change