കൊച്ചി : വി.എ ശ്രീകുമാറിന് പിന്നാലെ ഖാലാസിമാരെ കുറിച്ച് സിനിമ പ്രഖ്യാപിച്ച് നടന്‍ ദിലീപും. ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫ്‌ളവേഴ്‌സ് ടി.വിയിലെ പ്രോഗ്രാം പ്രൊഡ്യൂസറായ മിഥിലാജ് ആണ്.
ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത് ഒരു കെട്ടുകഥയല്ല ‘കെട്ടിന്റെ കഥയാണ്’ എന്ന ടാഗ് ലൈനാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം ഇന്ന് തന്നെ വി.എ ശ്രീകുമാറും ഖലാസിമാരെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചിരുന്നു.
മിഷന്‍ കൊങ്കണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമെന്നാണ് വി.എ ശ്രീകുമാര്‍ അറിയിച്ചത്.
എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന.
ഹോളിവുഡ് ടെക്നീഷ്യന്‍മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുമെന്നും വി.എ ശ്രീകുമാര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക