Entertainment news
നിര്‍മ്മാണ രംഗത്ത് വീണ്ടും ഉദയ; ടേക്ക് ഓഫിന് ശേഷം 'അറിയിപ്പ്' ആയി മഹേഷ് നാരായണനും ചാക്കോച്ചനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Feb 28, 11:50 am
Sunday, 28th February 2021, 5:20 pm

കൊച്ചി: പഴയ കാല നിര്‍മ്മാണ ബാനറായ ഉദയ വീണ്ടും തിരിച്ചുവരുന്നു. ടേക്ക് ഓഫിനും മാലിക്കിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഉദയ ബാനര്‍ തിരികെ എത്തുന്നത്.

‘അറിയിപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനാവുന്നത്. ഉദയ ബാനറില്‍ ചാക്കോച്ചനും ഷെബിന്‍ ബക്കറും മഹേഷ് നാരായണനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രം ജൂണില്‍ ആരംഭിക്കും. എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ രചനയും ക്യാമറയും എഡിറ്റിംഗും മഹേഷ് നാരായണനാണ്.

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘നായാട്ട്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’, അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ മറ്റ് പ്രൊജക്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: After Take off Mahesh Narayanan and Chackochan team again