ന്യൂദല്‍ഹി: ബി.ജെ.പിക്ക് നിര്‍ണ്ണായകമായ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരം നിലനിര്‍ത്താന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിത്തുടങ്ങി. പ്രമുഖരുമായുള്ള സമ്പര്‍ക്ക പരിപാടി സജീവമാക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന്റെ ആദ്യ പടി തുടങ്ങുന്നത്. “സമ്പര്‍ക്ക് സമര്‍ത്ഥന്‍” എന്ന് പേരിട്ടിരിക്കുന്ന കാമ്പയിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായാണ് നേതൃത്വം നല്‍കുന്നത്. കാമ്പയിനിന്റെ ഭാഗമായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.സി ലഹോട്ടിയുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടി രാജ്യത്തെ 50 പ്രമുഖ വ്യക്തികളെ കാണുക എന്നാണ്”സമ്പര്‍ക്ക് സമര്‍ത്ഥന്‍” പരിപാടികൊണ്ട് ബി.ജെ.പി പ്രധാനമായും ഉദ്ദേശിക്കുന്നത്. കാമ്പയിനിന്റെ ഭാഗമായി ഇന്നലെ പതജ്ഞലി ബ്രാന്‍ഡ് മേധാവിയും യോഗ വിദഗ്ധനുമായ ബാബാ രാംദേവിനെ അമിത് ഷാ കണ്ടിരുന്നു.
Read Also : രാജ്യം നേരിടുന്നത് 1977 ലേത് സമാനമായ സാഹചര്യം; പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചുനില്‍ക്കണമെന്നും ശരത് പവാര്‍
മുന്‍ സൈനിക മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ്, നിയമജ്ഞന്‍ സുഭാഷ് കശ്യപ്, മുന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് തുടങ്ങിയവരുമായും കൂടിക്കാഴ്ച നേരത്തെ നടത്തിയിരുന്നു. മോദീ സര്‍ക്കാരിന്റെ 4 വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിച്ച് കൊണ്ട് കൂടിയാണ് കൂടിക്കാഴ്ചകള്‍. ഗ്രാമങ്ങളില്‍ വീടുകള്‍ കയറി ഇറങ്ങിയുള്ള ഡോര്‍
ടു ഡോര്‍ കാമ്പയിനിനും ബി.ജെ.പി ഇതോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്. ഒരു കോടി വീടുകളാണ് ആദ്യഘട്ട കാമ്പയിനില്‍ ലക്ഷ്യം വക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മുന്‍പ് 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാബാ രാംദേവ് ബി.ജെ.പിയെ പിന്തുണച്ചിരുന്നു. 2014ല്‍ പിന്തുണച്ച എല്ലാവരേയും കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കുമെന്ന് അമിത് ഷാ പറഞ്ഞു.