ഇന്ത്യയ്ക്ക് പന്നാലെ ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും
Daily News
ഇന്ത്യയ്ക്ക് പന്നാലെ ടിക്ക് ടോക്ക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th July 2020, 12:58 pm

ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം പറയാന്‍ എനിക്ക് കഴിയില്ല. എന്നിരുന്നാലും അത്തരമൊരു ആലോചന നടക്കുന്നുണ്ട്, എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞത്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് ആരോപിച്ച് ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ യു.എസിലെ ലോ മേക്കേഴ്‌സില്‍ പലരും സമാന നിലപാട് അമേരിക്കയും കൈക്കാള്ളണമന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

‘ ചൈനയുമായുള്ള തര്‍ക്കത്തിന് പിന്നാലെ ചൈനീസ് ആപ്പുകളെല്ലാം ഇന്ത്യ നിരോധിച്ചിരിക്കുയാണ്. ‘ എന്നായിരുന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ പ്രതികരിച്ചത്. ടിക് ടോക് നിരോധിക്കപ്പേടണ്ടത് തന്നെയാണെന്നായിരുന്നു യു.എസ് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ്‌മെന്‍ ആയ റിക്ക് ക്രോഫോഡ് പ്രതികരിച്ചത്.

ടിക്ക് ടോക്കിലെ വിവരങ്ങള്‍ ചൈന സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബേര്‍ട്ട് ഒബ്രയാന്‍ പറഞ്ഞത്.

‘ ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് 40 മില്യണ്‍ അമേരിക്കന്‍ യൂസേഴ്‌സ് ഉണ്ട്. ചിലപ്പോള്‍ നിങ്ങളുടെ കുട്ടികളുടേയും യുവാക്കള്‍ ആയ സുഹൃത്തുക്കളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയേയോ ബീജിങ് പോളിസിയേയോ വിമര്‍ശിച്ചുകൊണ്ട് ഏതെങ്കിലും പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍ അവര്‍ അത് ഡിലീറ്റ് ചെയ്തിരിക്കും’, എന്നായിരുന്നു ഒ ബ്രയാന്‍ പറഞ്ഞത്.

ഇതിനിടെ ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക രംഗത്തെത്തിയിരുന്നു. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു

യു.എസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനാണ് കമ്പനികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കാര്യം അറിയിച്ചത്. സുരക്ഷ അപകടങ്ങളില്‍ നിന്ന് യു.എസ് നെറ്റ്വര്‍ക്കുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിതെന്ന് തീരുമാനം വിശദീകരിച്ച് എഫ്.സി.സി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ