Advertisement
Entertainment news
ആ മലയാള നടനെ സെറ്റിലെ പെണ്‍കുട്ടികളെല്ലാം തിരിഞ്ഞ് നോക്കിക്കൊണ്ടിരിക്കുന്നതാണ് ഞാന്‍ കണ്ടത്: സാമന്ത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 04, 04:51 pm
Tuesday, 4th April 2023, 10:21 pm

സാമന്തയുടെ ഏറ്റവും പുതിയ ചിത്രമാണ് ശാകുന്തളം. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സാമന്ത.

ശാകുന്തളത്തിന്റെ ഷൂട്ടിന്റെ ആദ്യ ദിവസം ലൊക്കേഷനിലേക്ക് ദേവ് മോഹന്‍ വന്നപ്പോള്‍ സെറ്റിലെ പെണ്‍കുട്ടികളെല്ലാം അദ്ദേഹത്തെ തന്നെ നോക്കി നില്‍ക്കുകയായിരുന്നുവെന്നും ദുഷ്യന്തന്റെ വേഷത്തില്‍ ദേവിനെ കാണാന്‍ രാജകുമാരനെ പോലെയുണ്ടായിരുന്നെന്നും സാമന്ത പറഞ്ഞു.

ശാകുന്തളം തനിക്ക് വ്യത്യസ്തമായൊരു അനുഭവമായിരുന്നെന്നും അതുപോലെ തന്നെ പ്രേക്ഷകര്‍ക്കും ചിത്രം വലിയ സര്‍പ്രൈസാകുമെന്നും സാമന്ത പറഞ്ഞു.

”ശാകുന്തളത്തിന്റെ ഷൂട്ടിന്റെ ഫസ്റ്റ് ഡേ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ ഗുണാ സാറിന്റെ അടുത്ത് നിന്ന് സംസാരിക്കുകയായിരുന്നു. ഞങ്ങളുടെ സെറ്റില്‍ ഒരുപാട് പെണ്‍കുട്ടികളുണ്ടാകും. പല ഡിപ്പാര്‍ട്‌മെന്റുകളിലായി ഒരുപാട് ഗേള്‍സ് എപ്പോഴും സെറ്റ് നിറയെ ഉണ്ടാകും.

ഞങ്ങള്‍ സംസാരിക്കുന്നിതിനിടയില്‍ പെട്ടെന്ന് എല്ലാ പെണ്‍കുട്ടികളുടെയും റിയാക്ഷന്‍ മാറി. സെറ്റിന്റെ എന്‍ട്രന്‍സിലേക്ക് എല്ലാ പെണ്‍കുട്ടികളും ഇങ്ങനെ തിരിയുന്നതാണ് ഞാന്‍ കാണുന്നത്. നോക്കിയപ്പോള്‍ ദേവ് ദുഷ്യന്തന്റെ വേഷത്തില്‍ വരുന്നതാണ് അവര്‍ നോക്കി നില്‍ക്കുന്നത്.

ദേവിനെ കാണാന്‍ ആ വേഷത്തില്‍ രാജകുമാരനെ പോലെയുണ്ടായിരുന്നു. കഥാബുക്കുകളിലെ രാജകുമാരനെ പോലെ തന്നെയാണ് ദേവ് ഉണ്ടായിരുന്നത്.

ശാകുന്തളം എനിക്ക് മനോഹരമായൊരു അനുഭവമായിരുന്നു. ഒരുപാട് ആനിമല്‍ ക്യാരക്ടറുകള്‍ ചിത്രത്തില്‍ ഉണ്ട്. അവരെല്ലാം എന്റെ സുഹൃത്തുക്കളായി. കഥ നടക്കുന്നത് ഒരു മാജിക്കല്‍ ഫോറസ്റ്റിലാണ്. എല്ലാവര്‍ക്കും സിനിമ വലിയൊരു സര്‍പ്രൈസായിരിക്കും,” സാമന്ത പറഞ്ഞു.

content highlight: actress samantha about actor dev mohan