Advertisement
Entertainment news
ഇത് മനോഹരമായ ഒരു തുടക്കമാകട്ടെ; സ്‌കൂള്‍ കാലത്തെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് കുട്ടികള്‍ക്ക് ആശംസയുമായി റിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 01, 07:17 am
Monday, 1st November 2021, 12:47 pm

കൊവിഡിനെത്തുടര്‍ന്നുണ്ടായ ഒന്നര വര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് നടി റിമ കല്ലിങ്കല്‍.

തന്റെ പഴയ സ്‌കൂള്‍കാല ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് കൊണ്ടായിരുന്നു റിമ ആശംസകളറിയിച്ചത്.

”ഇന്ന് സ്‌കൂളിലേയ്ക്ക് തിരിച്ച് പോകുന്ന എല്ലാവര്‍ക്കും ഒരു നല്ല തുടക്കമായിരിക്കട്ടെയെന്ന് ആശംസിക്കുന്നു. നിങ്ങളുടെ ബാല്യത്തിന്റേയും സ്‌കൂള്‍ കാലത്തിന്റേയും ഓരോ നിമിഷവും ആഘോഷിക്കുക.

ഇനി സ്‌കൂളിലേയ്ക്ക് പോയി കുറച്ച് ഓര്‍മകളുണ്ടാക്കൂ,” റിമ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം തന്റെ സ്‌കൂള്‍കാലത്തെ ഒരു ഫോട്ടോയും റിമ പങ്കുവെച്ചിട്ടുണ്ട്.


തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
പത്ത് ലക്ഷത്തിലേറെ കുട്ടികള്‍ ഇന്ന് സ്‌കൂളില്‍ എത്തുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം ക്ലാസില്‍ മുന്‍വര്‍ഷത്തേക്കാള്‍ 27,000 കുട്ടികള്‍ അധികമായി ചേര്‍ന്നിട്ടുണ്ട്.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും ഇന്ന് സ്‌കൂളില്‍ എത്തും. 15 മുതല്‍ 8, 9, പ്ലസ് വണ്‍ ക്ലാസുകളും തുടങ്ങും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Rima Kallingal wishes to students going back to school