ജൂണ്‍ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നയന എല്‍സ. സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോസിന്റെ താഴെ വരുന്ന കമന്റുകളെക്കുറിച്ച് പറയുകയാണ് നയന. താന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളെല്ലാം വളരെ നോര്‍മലായിട്ട് ഉള്ളതാണെന്നും അതിനൊക്കെ എന്തിനാണ് മോശം കമന്റുകള്‍ ഇടുന്നതെന്നുമാണ് താരം ചോദിക്കുന്നത്.
തന്റെ ഫേസ് കൊണ്ട് സീരിയസ് റോള്‍സ് ചെയ്യാന്‍ പറ്റില്ലെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അത് മാറ്റാനായിട്ടാണ് പുതിയ രീതിയില്‍ ഫോട്ടോഷൂട്ട് നടത്തുന്നതെന്നുമാണ് നയന പറഞ്ഞത്. വളരെ മോശം രീതിയിലാണ് ആളുകള്‍ കമന്റ് ചെയ്യുന്നതെന്നും മറക്കേണ്ടതായിട്ട് തോന്നിയ ഇടങ്ങള്‍ മറച്ച് തന്നെയാണ് താന്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നും നയന പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.
”ജൂണ്‍ ചെയ്ത സമയത്ത് എനിക്ക് ഒരു ഗേള്‍ ഇമേജ് വന്നു. അത് ബ്രേക്ക് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ ഒരു ഫോട്ടോഷൂട്ട് ചെയ്തത്. ഷോട്‌സ് ഇട്ടിട്ടുള്ള ഒരു നോര്‍മല്‍ പിച്ചറായിരുന്നു. അതിന്റെ അടിയില്‍ ഫുള്‍ ചീത്ത വിളിയൊക്കെയായിരുന്നു. അപ്പോള്‍ ഞാന്‍ റിയാക്ട് ചെയ്തു.
ഫ്രണ്ട്‌സ് ഒക്കെ ചോദിച്ചു, എന്തിനാണ് അത് വിട്ട് കളയെന്നൊക്കെ. അങ്ങനെ ഞാനും പോട്ടെയെന്ന് വിചാരിച്ചു. പണ്ട് ഞാന്‍ മെലിഞ്ഞിട്ടായിരുന്നു. പിന്നെ സിനിമക്ക് വേണ്ടി മുട്ടയും പാലും ലേഹ്യവും കഴിച്ചാണ് വണ്ണം വെച്ചത്. ആദ്യം മെലിഞ്ഞിട്ടായിരുന്നു ആളുകള്‍ കുറ്റം പറഞ്ഞത്. പിന്നെ അത് മാറി തടി വെച്ചല്ലോയെന്നായി. എന്ത് ചെയ്തതാലും ഇവിടെ പ്രശ്‌നമാണ്.
സിനിമക്ക് വേണ്ടി ചിലപ്പോള്‍ തടി വെക്കേണ്ടി വരും. അപ്പോള്‍ പരിപാടിക്ക് ഒക്കെ പോവാന്‍ എനിക്ക് മടിയായിരുന്നു. തടിവെച്ചല്ലോ എന്ന് ചോദിച്ച് ആളുകള്‍ കൂടും. എന്റെ നോര്‍മല്‍ പിച്ചര്‍ കണ്ടിട്ട് ആളുകള്‍ ഇങ്ങനെ ഒക്കെ കമന്റ് ചെയ്ത് കണ്ടപ്പോള്‍ ദേഷ്യം ആണ് വന്നത്. ആളുകളുടെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. എന്തൊക്കെയാണ് അവര്‍ക്ക് പ്രശ്‌നം. ഷോര്‍ട്ട്‌സ് ഇതാന്‍ പാടില്ല.
ആ ചിത്രത്തില്‍ എന്ത് കുറ്റം പറയാനാണ് ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. വളരെ നോര്‍മലായിട്ടുള്ള ചിത്രമാണ്. എനിക്ക് ഭയങ്കര ദേഷ്യം വന്നു. ഉല്ലാസം മൂവിയുടെ ലൊക്കേഷനിലെ ഒരു നോര്‍മല്‍ പിച്ചര്‍ പോസ്റ്റ് ചെയ്തു. അതിന്റെ താഴെയുള്ള കമന്റ് എന്താണ് അടിച്ചത്, ഹാങ്ഓവര്‍ മാറിയില്ലെ എന്നൊക്കെയാണ്. അതിന് ഞാന്‍ തിരിച്ച് കമന്റ് ചെയ്തു. പിന്നെ നിരത്തി കമന്റോട് കമന്റായിരുന്നു.
ഇന്‍സ്റ്റഗ്രാം കണ്ടോ… എന്തിനാണ് റിയാക്ട് ചെയ്യാന്‍ പോയത് എന്ന് ചോദിച്ച് കുറേ പേര് വിളിച്ചു. പിന്നെ എനിക്ക് കമന്റ് ഓഫാക്കി ഇടേണ്ടി വന്നു. ലേറ്റസ്റ്റ് ഞാന്‍ ഒരു ഫോട്ടോ ഷൂട്ട് ചെയതു. സ്ലീവ്‌ലെസ് ആയിരുന്നു ധരിച്ചത്. പിന്നെ ഒന്ന് സാരി ഉടുത്തിട്ടുള്ളത്. അതിനൊക്കെ വന്ന കമന്റൊക്കെ എന്ത് മോശമാണെന്നോ. ഇതൊക്കെ ചെയ്താല്‍ മാത്രമേ മൂവി കിട്ടുകയുള്ളു.
എന്റെ ഫേസ് വെച്ചിട്ട് സീരിയസ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടാണ് ഞാന്‍ ഇപ്പോള്‍ ഓരോന്ന് പരീക്ഷിച്ച് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. നല്ല ഡ്രസ് ഇടുക എന്ന് പറയുന്നതിലൂടെ എന്താണ് ഇവര്‍ ഉദ്ദേശിക്കുന്നത്? ഞാന്‍ മറയ്ക്കേണ്ടത് ഒക്കെ മറയ്ക്കുന്നുണ്ട്. ഫോട്ടോ ഷൂട്ട് കണ്ടിട്ട് എന്നെ പല ആക്ടേര്‍സും വിളിച്ചിട്ടുണ്ട്. നല്ല ഫോട്ടോയാണെന്ന് പറയുകയും ചെയ്തു. കമന്റ് ഇടുന്നവരുടെയൊക്കെ പ്രശ്‌നം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല,” നയന എല്‍സ പറഞ്ഞു.
content highlight: actress nayan elza about social media comments