ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ സിനിമയാണ് മഹേഷിന്റെ പ്രതികാരം. ആ ചിത്രത്തിലൂടെയാണ് അപര്‍ണ ബാലമുരളി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയില്‍ അഭിനയിച്ചതിന് ശേഷമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അപര്‍ണയിപ്പോള്‍. സിനിമ റിലീസ് ചെയ്യുമ്പോള്‍ താന്‍ നാട്ടിലില്ലായിരുന്നുവെന്ന് അപര്‍ണ പറഞ്ഞു.
സിനിമ റിലീസായി ഏതാണ്ട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് താന്‍ നാട്ടിലെത്തുന്നതെന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതെന്നും താരം പറഞ്ഞു. തന്റെ ഫോട്ടോകളൊക്കെ വെച്ച് നിരവധി ട്രോളുകളൊക്കെ വന്നിരുന്നെന്നും അതൊക്കെ താന്‍ ആസ്വദിച്ചിരുന്നെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ ബാലമുരളി പറഞ്ഞു.
‘മഹേഷിന്റെ പ്രതികാരം ഇറങ്ങിയ സമയത്ത് ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. സൂറത്തില്‍ ആര്‍കിടെക്ചര്‍ നാഷണല്‍ മീറ്റിന് പോയതായിരുന്നു. പിന്നെ തിരിച്ചുവരുന്ന ദിവസമാണ് സിനിമയുടെ റിവ്യൂ ഒക്കെ കാണുന്നത്. അപ്പോള്‍ ഭയങ്കര എക്സൈറ്റഡ് ആയി. എന്റെ ഫോട്ടോ വെച്ച് കുറേ നല്ല ട്രോളുകള്‍ വരുന്നുണ്ടായിരുന്നു. ജിംസിയെ പോലെ ഒരു കാമുകിയെ വേണം, എന്നൊക്കെ പറഞ്ഞുകൊണ്ട്.
വേറെ ആളുകളുടെ ഫോട്ടോ വെച്ചുള്ള ട്രോളുകളേ ഞാന്‍ അതുവരെ കണ്ടിട്ടുള്ളൂ. എന്റെ ഫോട്ടോ ഉള്ള ട്രോളുകള്‍ കണ്ട് ശരിക്കും ഞെട്ടി. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് ഞാനത് കാണുന്നത്. അപ്പോഴാണ് ആ സിനിമ ശരിക്കും എങ്ങനെയാണെന്ന് മനസിലാവുന്നത്. ആ സെറ്റില്‍ ഇരിക്കുമ്പോള്‍ ഒട്ടും മനസിലായിരുന്നില്ല ഇങ്ങനെ ഒരു സിനിമയിലാണ് നമ്മള്‍ അഭിനയിക്കുന്നതെന്ന്.
എനിക്ക് ഇനിയും ദിലീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നാഗ്രഹമുണ്ട്. അന്ന് ദിലീഷേട്ടന്‍ ആരാണെന്ന് പോലും അറിയാതെയായിരുന്നല്ലോ വര്‍ക്ക് ചെയ്തത്. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ്. ഇനിയിപ്പോള്‍ അത് മനസിലാക്കി കുറേക്കൂടി ആസ്വദിച്ച് അഭിനയിക്കണമെന്ന് തോന്നാറുണ്ട്,’ അപര്‍ണ പറഞ്ഞു.
സഹീദ് അറാഫത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തങ്കമാണ് അപര്‍ണയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
content highlight: actress aparna balamurali about maheshinte prathikaram movie